കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ബീച്ചിൽ കഞ്ചാവടിച്ച് വിദ്യാർത്ഥികൾ: പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ, കയ്യിൽ തോക്കും!!

  • By Desk
Google Oneindia Malayalam News

കൊല്ലം: കൊല്ലം ബീച്ചില്‍ കഞ്ചാവടിച്ച് വിദ്യാർത്ഥികളുടെ വിളയാട്ടം. പോലീസ് പൊക്കിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അവസാനം അന്വേഷണം എത്തിയത് അയത്തിലുള്ള വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന റിയാസ് (30)ലേക്ക്. തെങ്കാശിയില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് 500 രൂപ നിരക്കിലാണ് വില്‍പ്പന. ഗൃഹോപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ വില്‍ക്കുന്നതിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം.

സ്‌കൂള്‍ കുട്ടികള്‍ക്കും ഇതേ നിരക്കില്‍ തന്നെയാണ് ഇയാൾ വില്‍പ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. പള്ളിമുക്ക് ഐക്യനഗര്‍ സ്വദേശിയായ റിയാസിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വഡാണാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളില്‍ നിന്നും ഒന്നരക്കിലോ കഞ്ചാവും തോക്കും സ്‌ക്വഡ് കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ ഭീഷണിപ്പെടുത്തി രക്ഷപ്പെടാനാണ് തോക്ക് കൈവശം വെക്കുന്നത്.

kollam-map-

റിവോള്‍വര്‍ മാതൃകയിലുള്ള എയര്‍ പിസ്റ്റളാണ് റിയാസിന്റെ കയ്യിലുണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ തിരകള്‍ കണ്ടെത്താനായില്ല. കൂടാതെ കഞ്ചാവ് വിറ്റ വകയില്‍ 5000 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഷാഡോ സംഘം നടത്തിയ വളരെ രഹസ്യമായ നീക്കത്തിനൊടുവിലാണ് വീടിന് സമീപത്ത് നിന്ന് ബുധനാഴ്ച രാത്രിയില്‍ റിയാസിനെ കീഴ്‌പ്പെടുത്തിയത്.

എക്‌സൈസ് സി.ഐ എം. നൗഷാദ്, എസ്.ഐ ജി. വിനോജ്, പ്രിവന്റീവ് ഓഫീസര്‍ ആര്‍.ജി. വിനോദ്, നിര്‍മ്മലന്‍ തമ്പി, ഷാഡോ ടീം അംഗങ്ങളായ വിഷ്ണുരാജ്, എമേഴ്‌സണ്‍ ലാസര്‍, അനീഷ്, വൈശാഖ്, ടോമി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയതു.റിയാസിന്റെ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചുവെന്ന്് കൊല്ലം ജി. മുരളീധരന്‍ നായര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.

English summary
Kollam Local News about youth arrested for ganja case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X