കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുമേഖല സ്ഥാപനമായ കെഎംഎംഎൽ 195 കോടി രൂപ ലാഭത്തിൽ,

  • By Desk
Google Oneindia Malayalam News

കൊല്ലം: കെഎംഎംഎൽ ലാഭം 195 കോടി. പുതിയ പദ്ധതികളുമായി കേരള സർക്കാർ മുന്നോട്ട്. ഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 24.75 കോടി നഷ്ടത്തിലായ സ്ഥാപനം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വൻ ലാഭത്തിലേക്ക് എത്തുകയായിരുന്നു. മുടങ്ങി കിടന്ന ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം നടപ്പിലാക്കിയും വിരമിച്ച ജീവനക്കാർക്കുള്ള ചികിത്സാ ധനസഹായ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ അംഗീകാരത്തിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആദ്യ വർഷം തന്നെ കമ്പനി 40 കോടിയും 2017‐18 സാമ്പത്തിക വർഷം 195 കോടിയും ലാഭമുണ്ടാക്കി. വിപണിയിൽ നിലവിൽ കമ്പനിയുടെ ഉൽപ്പന്നം ടൈറ്റാനിയം ഡയോക്സൈഡിന് വിപണനവും മെച്ചപ്പെട്ടു. 34258 മെട്രിക്ക് ടെണ്‍ ഉൽപ്പാദനം കൈവരിച്ചതോടെ 2011ന് ശേഷമുള്ള കമ്പനിയുടെ റെക്കോർഡ് ഉൽപ്പാദനമാണ് പ്രകടമാക്കുന്നത്. ചിറ്റൂരിലെ മലിനീകരണ പ്രദേശം ഏറ്റെടുത്ത് ടൈറ്റാനിയം കോംപ്ലക്സ് സ്ഥാപിക്കാന്‍ സർക്കാരിന്റെ സ്വപ്ന പദ്ധതിയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാണ്. ഈ സാഹചര്യത്തിൽ കെഎംഎംഎല്ലിലെ വിവിധ ട്രേഡ് യൂണിയനുകളുടെ റഫറണ്ടം 4ന് നടക്കും.

07-kollam-map

കമ്പനിയുടെ ഓക്സിജൻ പ്ലാന്റിന്റെ തറക്കല്ലിടീൽ നടന്നു. ഇതോടെ കമ്പനിയുടെ നീണ്ടകാല സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. വർഷങ്ങളുടെ പഴക്കമുള്ള ഓക്സിജൻ പ്ലാന്റാണ് നിലവിൽ കമ്പനിയിൽ പ്രവർത്തിക്കുന്നത്. ഇതിനു പകരം സമാപത്ത് തന്നെ ആധുനിക സംവിധാനങ്ങളോടുകൂടിയ പ്ലാന്റിന് സർക്കാർ പദ്ധതി ആവിഷ്കരിച്ചത്. ഇതോടെ ഉല്‍പാദന പ്രക്രിയയിൽ കമ്പനിക്ക് പ്രതിവർഷം 10 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നു. കമ്പനിയുടെ പ്രതിദിന ഉല്‍പാദനത്തിന് നിലവിൽ 63 ടൺ ഓക്സിജന്‍ ആവശ്യമാണ്. ശേഷിക്കുന്ന 28 ടൺ ദിവസവും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ക്രയോജനിക്ക് ട്രക്കുകളില്‍ കെഎംഎംഎല്ലില്‍ എത്തിക്കും. ഈ പ്രശ്ന പരിഹാരത്തിന് പുതിയ ഓക്സിജൻ പ്ലാന്റ് എന്ന കമ്പനിയുടെ സ്വപ്നത്തിന് എൽഡിഎഫ് സർക്കാർ തുടക്കം കുറിച്ചത്.

English summary
kollam-local-news kmml got 195 crore turn over.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X