കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ രോഗികള്‍ ഫുള്‍.... കോവിഡിനെ നേരിടാന്‍ പ്ലാന്‍ മാറ്റി ആരോഗ്യ വകുപ്പ്

Google Oneindia Malayalam News

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് രോഗികള്‍ നിറഞ്ഞ് കവിഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലാണ് വലിയൊരു പ്രതിസന്ധിയുള്ളത്. ഗുരുതര രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പെരുകുന്ന സാഹചര്യത്തില്‍ പ്ലാന്‍ ബിയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ജില്ലയിലെ അഞ്ച് ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗം അടിയന്തരമായി പ്രവര്‍ത്തന സജ്ജമാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സ്ഥിതിയിലേക്ക് പോകാതിരിക്കാനാണ് ഈ ശ്രമം.

1

കോവിഡ് ഗുരുതരമായി ബാധിച്ചവരുടെ ചികിത്സയ്ക്കായി കൂടുതല്‍ ആശുപത്രികളില്‍ ഐസിയു സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് ഗുരുതര സാഹചര്യം കണക്കിലെടുത്താണ്. മെഡിട്രീന ആശുപത്രി, എന്‍എസ് ആശുപത്രി, പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസിയു സംവിധാനം പെട്ടെന്ന് തന്നെ സജ്ജമാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പുതുതായി ഐസിയു സംവിധാനം ഒരുക്കുന്ന ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ വരുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശമുണ്ട്. ജില്ലയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കേസുകള്‍ കുത്തനെ വര്‍ധിച്ച് വരികയാണ്. നിലവില്‍ 25 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഇവിടെ ചികിത്സയിലുണ്ട്. 18 കിടക്കകള്‍ ഉള്ള കോവിഡ് പോസിറ്റീവ് ഐസിയുവില്‍ ഇപ്പോള്‍ തന്നെ 17 പേര്‍ ചികിത്സയിലാണ്. വെന്റിലേറ്ററില്‍ നാല് പേരുമുണ്ട്.

അതേസമയം ജില്ലയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 11 നഴ്‌സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെയാണ് മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. നഴ്‌സുമാര്‍ക്ക് പുറമേ നേരത്തെ ഒരു ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ഡോക്ടര്‍ രോഗം ഭേദമായി ഡ്യൂട്ടിയില്‍ പ്രവേശിച്ചു. നഴ്‌സുമാരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിള്‍ പരിശോധിച്ചിട്ടുണ്ട്. എല്ലാം നെഗറ്റീവാണ്.

English summary
kollam: more icu's will setup in hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X