Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ഗാന്ധി കൊല്ലം മുനിസിഫ് കോടതിയില്‍ ഹാജരാകണം; സമന്‍സ്

കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, ഡി.സി.സി അധ്യക്ഷന്‍ പി. രാജേന്ദ്ര പ്രസാദ് എന്നിവര്‍ക്ക് കൊല്ലം മുന്‍സിഫ് കോടതിയുടെ സമന്‍സ്. ആഗസ്റ്റ് മൂന്നിന് ഹാജരാകാനാണ് കോടതി ഉത്തരവ്.

കോണ്‍ഗ്രസ് നിയമാവലിക്ക് വിരുദ്ധമായി ഡി.സി.സി അധ്യക്ഷന്‍ പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നല്‍കിയ ഹരജിയിലാണ് മൂന്നുപേരോടും ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

sonia

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് ഡിസിസി അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണയാണ് പൃഥ്വിരാജിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൃഥ്വിരാജ് കോടതിയെ സമീപിച്ചത്.

രണ്ടാളും കൂടിയാലെ പൊളിയാണ്..ഇപ്പോളീ മൂന്നാമനും...പൊളിച്ചടുക്ക് ...പുതിയ ചിത്രവുമായി നിമിഷ

അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായിരിക്കയാണ്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്. കോണ്‍ഗ്രസ് എംപിമാര്‍ കാല്‍നടയായി സോണിയയെ അനുഗമിക്കുകയാണ്. അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടയില്‍ സോണിയയ്ക്ക് ക്ഷീണം അനുഭവപ്പെട്ടാല്‍ വിശ്രമിക്കാന്‍ അനുവദിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.

അതേസമയം, സോണിയയെ ചോദ്യം ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, ജയറാം രമേഷ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തു.

പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെയാണ്. ഇഡി ആസ്ഥാനത്തിനു മുന്നില്‍ വന്‍ പൊലീസ് സന്നാഹവും ഏര്‍പ്പെടുത്തി.

റോഡില്‍ ബാരിക്കേഡുകള്‍ വിന്യസിച്ചു. രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പൊലീസ് തടഞ്ഞാല്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനം.ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സോണിയാ ഗാന്ധിക്ക് പിന്തുണയുമായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഐഐസിസി ആസ്ഥാനത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+