നവജാത ശിശുവിനെ കരിയിലകൂനയിൽ ഉപേക്ഷിച്ച സംഭവം; കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ കുഞ്ഞിന്റെ അമ്മ രേഷ്മ അറസ്റ്റിലാകുന്നത്
തിരുവനന്തപുരം: കൊല്ലം കല്ലുവാതുക്കലിൽ കരിയിലകൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിന് വിളിച്ചതിന് പിന്നാലെ കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഊര്യായിക്കോട് സ്വദേശി ആര്യ(23)യുടെ മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയത്. ഇവർക്കൊപ്പം കാണാതായ ഗ്രീഷ്മയ്ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ കുഞ്ഞിന്റെ അമ്മ രേഷ്മ അറസ്റ്റിലാകുന്നത്.

സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് അറിയുന്നതിനാണ് ആര്യയോടും ഗ്രീഷ്മയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഇവരുടെ ബന്ധുവാണ് ഗ്രീഷ്മ. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ ഇരുവരെയും ബന്ധുക്കൾ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്.
രേഷ്മ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് ആര്യയുടെ പേരിലുള്ളതായിരുന്നു. ഇതുപയോഗിച്ചാണ് ഇവര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചിരുന്നത്. ഫെയ്‌സ്ബുക്കില്‍ ഒരിക്കല്‍ പോലും കാണാത്ത വ്യക്തി നല്‍കിയ നിര്‍ദേശം അനുസരിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി എന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ തേടുന്നതിനായാണ് ഇവരെ വിളിപ്പിച്ചത്.
ഇന്ധന വില വർധനവിന് എതിരെ റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം- ചിത്രങ്ങൾ
കഴിഞ്ഞ ജനുവരി അഞ്ചിനാണ് ജനിച്ച് അധിക സമയമാകാത്ത ആണ്‍ കുഞ്ഞിനെ അവശനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മ തന്നെ പ്രസവശേഷം ഉപേക്ഷിച്ചതാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുനോടൊപ്പം ജീവിക്കുന്നതിന് വേണ്ടി അമ്മ ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. ശാസ്ത്രീയ തെളിവുകളുടെയെല്ലാം അടിസ്ഥാനത്തിൽ ആറു മാസങ്ങൾക്ക് ശേഷമാണ് രേഷ്മയുടെ അറസ്റ്റ്.
ബിക്കിനി ലുക്കില്‍ പൂളില്‍ തിളങ്ങി മൗനി റോയ്; സെക്‌സിയായിട്ടുണ്ടെന്ന് ആരാധകര്‍












Click it and Unblock the Notifications