3000 രൂപ വാങ്ങി ; തിരികെ ചോദിച്ചപ്പോൾ കൈ തല്ലി ഒടിച്ചു; 3 പേർ അറസ്റ്റിൽ
കൊല്ലം: കടം നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കൈ തല്ലി ഒടിച്ചു. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി അനീഷിന്റെ കൈ ആണ് സംഘം തല്ലി ഒടിച്ചത്. ജെയ്സൺ, ഷിബു, ഷാരോൺ എന്നിവരാണ് അനീഷിനെ അക്രമിച്ചത്.
കോട്ടപ്പുറം സ്വദേശി ആയ ജയ്സണ് 3000 രൂപയാണ് അനീഷ് കടം കൊടുത്തത്. രണ്ടു മാസം മുൻപാണ് സംഭവം. നൽകിയ 3000 രൂപ തിരികെ വേണം എന്ന് അനീഷ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ആയിരുന്നു അനീഷിന് നേരെ ആക്രമണം ഉണ്ടായത്. കല്ലും കമ്പിവടിയും കൊണ്ടാണ് അനീഷിനെ ഇവർ അക്രമിച്ചത്.

ആഴത്തിൽ പരിക്കേറ്റ് അനീഷിന്റെ കൈ ഒടിഞ്ഞു . ഉടൻ തന്നെ പരിക്കേറ്റ അനീഷിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കൊല്ലത്ത് ഉത്സവ സ്ഥലത്ത് സംഘർഷം; യുവാവ് കൊല്ലപ്പെട്ടു
കൊല്ലം കുന്നിക്കോട്ട് ഉത്സവത്തിനിടെ സംഘർഷം. ഒരാൾ മരിച്ചു. 39 - കാരനായ കോക്കാട് മനു വിലാസത്തിൽ മനോജ് ആണ് മരിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വെട്ടേറ്റ നിലയിൽ റോഡിൽ കിടക്കുകയായിരുന്നു മനോജ്. തുടർന്ന് നാട്ടുകാർ സ്ഥലത്ത് പൊലീസിനെ വിളിച്ച് വരുത്തി. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു.
മനോജിന്റെ കഴുത്തിൽ ആഴത്തിൽ ഉളള വേട്ടേറ്റിരുന്നു. ഇയാളുടെ കൈ വിരലുകളും വെട്ടി മാറ്റിയ നിലയിൽ ആയിരുന്നു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റാണ് വേട്ടേറ്റ മനോജ്. അതേസമയം, രാഷ്ട്രീയ കൊലപാതകം ആണെന്ന ആരോപണം ആണ് കേരള കോൺഗ്രസ് (ബി) ഉന്നയിക്കുന്നത്. എന്നാൽ, വിഷയത്തിൽ പ്രതികരിച്ച് കെ.ബി.ഗണേഷ് കുമാർ എം എൽ എ രംഗത്ത് എത്തിയിരുന്നു. മനോജിനെ കൊന്നത് കോൺഗ്രസുകാർ ആണെന്നാണ് എം എൽ എ പറഞ്ഞത്.


Click it and Unblock the Notifications