Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം, കുറച്ച് പണം ചെലവാക്കി; വീട്ടിലെത്തിയപ്പോൾ ട്വിസ്റ്റ്

കൊല്ലം: കുളത്തൂപ്പുഴയിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം. മോഷ്ടാവിനെ പോലീസ് പിടികൂടി. തിരുവനന്തപുരം കാക്കാണിക്കര സ്വദേശി ബൈജുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ബൈജു മോഷണം നടത്തിയത്.

കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി വെട്ടിപൊളിച്ച് മോഷണം നടത്തി പോവുകയായിരുന്നു. പരാതി കിട്ടി മണിക്കുറുകൾക്കം ബൈദുവിനെ പോലീസ് പിടികൂടി. കാക്കാണിക്കര വട്ടക്കരിക്കത്തെ പ്രതിയുടെ വീട്ടിൽ നിന്നാണ് കൂശത്തൂപ്പുഴ പോലീസ് പിടികൂടിയത്.

theif

മോഷണം നടത്തുന്നതിന് ഇടെ സി സി ടി വി ക്യാമറ തകർത്തിരുന്നു. ഇതിന് ശേഷമാണ് ബൈജു മടങ്ങിയത്. സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. മോഷണം നടത്തിയ കിട്ടിയ പണത്തിൽ കുറച്ച് രൂപ പ്രതി ചെലവാക്കിയിരുന്നു. ബാക്കി തുക പോലീസ് കണ്ടെത്തി. ബൈജുവിനെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

അതേസമയം, വിഴിഞ്ഞം സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ സ്വന്തം ബൈക്ക് കടത്തിയ കള്ളനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. മോഷണ പരമ്പര നടത്തിയിരുന്ന തക്കല സ്വദേശി മെർലിനെയാണ് കന്യാകുമാരി പോലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിഴിഞ്ഞത്തെ തൊണ്ടിമുതൽ മോഷണം നടന്നത് ജൂലൈ 12ന് ആണ് . വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ഉച്ചക്കട പയറ്റുവിളറോഡിലൂടെ ആക്ടീവയിൽ പോയ യുവതിയുടെ മാല പിടിച്ചുപറിക്കാൻ മെർലിൻ ശ്മിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ വരുന്നത് കണ്ട് പ്രതി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വഴിയിൽ ബൈക്ക് കേടാവുകയായിരുന്നു. റോഡ് അരികിൽ വാഹനം പൂട്ടിവെച്ച ശേഷം മെർലിൻ
ഓടിപ്പോയി.

പോലീസ് ബൈക്ക് കസ്റ്റഡിൽ എടുക്കുകയും സ്റ്റേഷൻ മുറ്റത്ത് തൊണ്ടി മുതലിനൊപ്പം പാർക്ക് ചെയ്യുകയുമായിരുന്നു, എന്നാൽ പോലീസ് സ്റ്റേഷനിലേക്ക് വന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ സ്വന്തം ബൈക്ക് കടത്തി രക്ഷപ്പെട്ടു. ബന്ധു റെജിയും ബൈക്ക് കടത്തിയത്ത്താൻ സഹായിച്ചു. പുലർച്ചെ പാറാവുകാർ ഷിഫ്റ്റ് മാറുന്ന അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ കടത്തി. സ്റ്റേഷനിൽ നിന്ന് ബൈക്ക് ഉരുട്ടി പുറത്തേക്ക് എത്തിച്ചു. അവിടെ നിന്ന് വയറുകൊണ്ട് സ്റ്റാർട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+