കോവിഡ് ഒന്നും ബാധകമല്ല, ഹാര്‍ബറില്‍ കിടന്ന് വിലസി ബോട്ട്, തീരദേശ പോലീസ് കണ്ടപ്പോള്‍ സംഭവിച്ചത്!!
നീണ്ടകര: കോവിഡായത് കൊണ്ട് നാട്ടിലാകെ പല നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ചിലര്‍ക്ക് അതൊന്നും ബാധകമല്ല. അത്തരത്തില്‍ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് വിലസി നടന്ന ബോട്ട് ഒടുവില്‍ പിടിയിലായി. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിജിലന്‍സ് വിഭാഗവും തീരദേശ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള ബിസ്മി 1 എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്.

നീണ്ടകര മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനിടെ ശക്തികുളങ്ങര ഹാര്‍ബറില്‍ വെച്ചാണ് ഈ ബോട്ട് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം ഈ ബോട്ടിന് കൊല്ലത്ത് മത്സ്യവിപണനം നടത്തുന്നതിനുള്ള രേഖകള്‍ ഉണ്ടായിരുന്നില്ല. അതേസമയം ഗുരുതരമായ കാര്യമാണ് യാതൊരു രേഖയുമില്ലാതെ ഇത് നീണ്ടകരയില്‍ കറങ്ങിയതെന്ന് തീരദേശ പോലീസ് പറയുന്നു.
രേഖകളില്ലാതെ ഇവര്‍ മീന്‍ വിറ്റത്. ഇതെല്ലാം പോലീസ് കണ്ടെത്തിയത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ മത്സ്യ വിറ്റതിന് 50000 രൂപ പിഴയിട്ടു. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രണ്ടരലക്ഷം രൂപ വേറെയും പിഴ ഈടാക്കുമെന്ന് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈര്‍ പറഞ്ഞു. ഈ ബോട്ട് എപ്പോഴാണ് ജില്ലയില്‍ എത്തിയതെന്ന കാര്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ ഇവര്‍ക്കെതിരെ ഇനിയും നടപടികളുണ്ടാവും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യാനങ്ങളും തൊഴിലാളികളും മാത്രമേ നീണ്ടകരയിലും ശക്തികുളങ്ങരയിലും മത്സ്യവിപണനം നടത്താന്‍ പാടുള്ളൂ എന്നാണ് നിയമം. ഇത് ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ് അറിയിച്ചു. അതേസമയം ഇത്തരത്തില്‍ ബോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാനും തീരദേശ പോലീസ് തീരുമാനിച്ചിട്ടുണ്ട്. എത്ര ബോട്ടുകള്‍ ഇത്തരത്തില്‍ വന്നിട്ടുണ്ടെന്നും അറിയില്ല.












Click it and Unblock the Notifications