• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉത്രയെ ആശുപത്രിയിലെത്തിച്ചപ്പോൾ സൂരജ് ആ ക്രൂരത കൂടി ചെയ്തു, ഡോക്ടറുടെ മൊഴി നിർണായകം; കുരുക്ക്..!!

കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു കൊല്ലത്തെ ഉത്രവധക്കേസ്. സംഭവത്തില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ്, ഭര്‍തൃപിതാവ് സുരേന്ദ്രന്‍, പാമ്പ് പിടിച്ചത്തക്കാരന്‍ സുരേഷ് എന്നിവരാണ് ഇപ്പോള്‍ പൊലീസ് ക്സ്റ്റഡിയിലായിരിക്കുന്നത്. ഏറ്റവും അവസാനമായി സൂരജിനെതിരെ ഉത്രയെ പരിശോധിച്ച് നിര്‍ണായക മൊഴികളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉത്രയെ ചികിത്സിച്ച ആശുപത്രിയിലെത്തി നാല് ഡോക്ടര്‍മാരുടെ മൊഴി ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഒരു ഭര്‍ത്താവിന് സാധാരണ ഉണ്ടായിരിക്കേണ്ട ആശങ്കകളോ ഭാവങ്ങളോ സൂരജിന് ഉണ്ടായിരുന്നില്ല. ഉത്രയുടെ മാതാപിതാക്കള്‍ക്ക് സംശയം ഇല്ലാത്തതിനെ തുടര്‍ന്നാണ് അന്ന് ഇയാള്‍ രക്ഷപ്പെട്ടത്. കൂടാതെ ഉത്രയുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ സൂരജ് ഏത് പാമ്പാണ് കടിച്ചതെന്ന് പറഞ്ഞില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

പാമ്പിന്റെ ഇനം

പാമ്പിന്റെ ഇനം

ഉത്രയെ പാമ്പ് കടച്ചതിന് ശേഷം അടൂരിലെ ആശുപത്രിയിലാണ് എത്തിച്ചത്. സൂരജും കൂടെയുണ്ടായിരുന്നു. ഉത്രയെ കടിച്ച പാമ്പിനെ ഇനം ഏതാണെന്ന് അറിഞ്ഞിട്ടും സൂരജ് ഡോക്ടര്‍മാരോട് പറഞ്ഞില്ല. ഇതിലൂടെ ചികിത്സ വൈകിപ്പിക്കാനാണ് സൂരജ് ശ്രമിച്ചത്. പാമ്പ് ഏതെന്ന് വ്യക്തമായാല്‍ ചികിത്സ പെട്ടെന്ന് നടത്തി ഉ്ത്ര രക്ഷപ്പെടുമെന്ന് കരുതിയാവാം സൂരജ് ഇക്കാര്യം പറയാതിരുന്നത്. ഡോക്ടര്‍ ഇക്കാര്യം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ കേസില്‍ നിര്‍ണായകമായ തെളിവാണ് പൊലീസിന് ലഭിച്ചത്.

ഉദാസീനത

ഉദാസീനത

ഏത് പാമ്പാണ് കടിച്ചതെന്ന് വ്യക്തമാകാത്തതോടെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഉദാസീനതയോടെയായിരുന്നു സൂരജ് പെരുമാറിയത്. എത്രയും പെട്ടെന്ന് കൊണ്ടുപോകണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഒന്നര മണിക്കൂറിന് ശേഷമാണ് ആംബുലന്‍സ് വരുത്തി തിരുവല്ലയിലേക്ക് കൊണ്ടുപോയത്.

പൊലീസിന്റെ കണ്ടെത്തല്‍

പൊലീസിന്റെ കണ്ടെത്തല്‍

പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്നും 10000 രൂപയ്ക്ക് അണലിയെ വാങ്ങി ഉത്രയെ കടിപ്പിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് അണലിയുടെ കടിയേറ്റ് ഉത്ര ഒന്നരമാസത്തിലേറെ ചികിത്സയില്‍ കഴിഞ്ഞ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലി െഡോക്ടര്‍മാരില്‍ നിന്നാണ് ചികിത്സാ വിവരങ്ങളും, ഉത്രയുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകളും സംബന്ധിച്ച് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയത്. അണലിയുടെ കടിയേറ്റ് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഉത്രയ്ക്ക് ചികിത്സ നല്‍കിയതെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

സംശയം

സംശയം

പാമ്പ് കടിയെ തുടര്‍ന്ന് ഉത്രയുടെ കാലില്‍ കാണപ്പെട്ട മുറിവുകളുടെ സ്ഥാനം സംശയം ജനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഉത്രയുടെ വീട്ടുകാര്‍ ആരും അത്തരം ഒരു സംശയം ഉന്നയിച്ചതേയില്ല. പാമ്പിനെ ഉപയോഗിച്ച് ആളെ കൊല്ലാന്‍ ശ്രമിക്കുമെന്നും ചിന്തിച്ചില്ല. കണങ്കാലിന് മുകളിലും മുട്ടിന് താഴെയുമായുള്ള കടിയാണ് സംശയത്തിനിടയാക്കിയത്. വീടിന് പുറത്ത് വച്ച് കടിയേറ്റതായാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞത്. നടന്നുപോകുന്ന ഒരാളെ അണലി കടിച്ചാല്‍ കാലില്‍ അത്രയും ഉയരത്തില്‍ കടിയേല്‍ക്കാറില്ല.

cmsvideo
  Uthra Case: Sooraj sell Uthra's Jewellery for luxurious Life | Oneindia Malayalam
  നിരീക്ഷിക്കാനായി

  നിരീക്ഷിക്കാനായി

  ഉത്ര ചികിത്സയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂരജിന്റെയും കുടുംബത്തിന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കാനായി ആശുപത്രിയിലെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവല്ലയിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ പാമ്പ് കടയേറ്റ ശേഷം ഉത്രയെ ആദ്യം പ്രവേശിപ്പിച്ച അടൂര്‍ ഗവ ആശുപത്രിയിലെ ഡോകര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഇവിടെ ഉത്രയെ പ്രവേശിപ്പിച്ച സമയം കേസില്‍ നിര്‍ണായകമാണ്

  രാജസ്ഥാനില്‍ അപ്രതീക്ഷിത ട്വിസ്റ്റ്, മറുനീക്കം നടത്തി അശോക് ഗെലോട്ട്; ബിജെപിക്ക് വെല്ലുവിളി..!!!

  ലോക്ക് ഡൗൺ വീണ്ടും കർശനമാക്കുമോ ? പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി 16,17 തീയതികളിൽ ചർച്ച നടത്തും

  English summary
  Kollam Uthra Muder Case: Police Collect More evidence against Sooraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X