കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര വധം: രണ്ട് മുറിവുകള്‍ തമ്മില്‍ അഞ്ച് സെന്റിമീറ്ററിന്റെ അകല വ്യത്യാസം, ഒരിക്കലും സംഭവിക്കില്ല!!

Google Oneindia Malayalam News

കൊട്ടാരക്കര: ഉത്ര വധക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. ഉത്രയുടെ കൈയ്യില്‍ പാമ്പ് കടിയേറ്റ രണ്ട് മുറിവുകളും തമ്മിലുള്ള അകല വ്യത്യാസം വെറും അഞ്ച് സെന്റിമീറ്റര്‍ മാത്രമാണ്. എന്നാല്‍ മൂര്‍ഖന്‍ സ്വമേധയാ ഇങ്ങനെ കടിക്കില്ല. വനംവകുപ്പ് വിദഗ്ധരുടെ ശാസ്ത്രീയ പരിശോധനയില്‍ ഈ കണ്ടെത്തല്‍ തന്നെയാണ് ഉള്ളത്. പാമ്പുകളുടെ ജൈവശാസ്ത്ര പ്രത്യേകതകളും കുറ്റപത്രത്തില്‍ വിവരിക്കുന്നുണ്ട്. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളാണ് വിധി നിര്‍ണയിക്കുന്നത്.

1

ഫോണ്‍ രേഖകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും അടക്കം രേഖപ്പെടുത്തിയ രണ്ടായിരത്തിലേറെ പേജുകളുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ട് ഭാഗങ്ങളുണ്ട് കുറ്റപത്രം. ഇതിന്റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നൂറോളം പേജുള്ള പോലീസ് റിപ്പോര്‍ട്ടും കുറ്റപത്രത്തിലുണ്ട്. 250 പേജിലധികം പരിശോധനാ ഫലങ്ങളാണ്. ഫോണ്‍ രേഖകള്‍ അഞ്ഞൂറിലേറെയുണ്ട്.

ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, മൂര്‍ഖന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാ ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക ഫലം എന്നിവ കുറ്റപത്രത്തോടൊപ്പമുണ്ട്. ഉത്രയുടെയും സൂരജിന്റെയും വീടുകളിലെ മുറികളിലേക്ക് പാമ്പുകള്‍ക്ക് സ്വമേധയാ കടക്കാന്‍ സാഹചര്യമില്ലെന്നാണ് ഇരുവീടുകളും സന്ദര്‍ശിച്ച എട്ടംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. അണലിയുടെ കടിയേറ്റ ഉത്ര രക്ഷപ്പെട്ടെന്ന് ഉറപ്പായപ്പോള്‍ തന്നെ സൂരജ് രണ്ടാം കൊലപാതക ശ്രമം ആസൂത്രണം ചെയ്‌തെന്നും കുറ്റപത്രത്തിലുണ്ട്.

പാമ്പ് പിടിത്തക്കാരന്‍ സുരേഷിന്റെ പക്കല്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയതെന്നും, യുട്യൂബിലൂടെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങളും പ്രത്യേകതകളും പരിശീലനവും നേടിയാണ് കൊലപാതകം സൂരജ് ആസൂത്രണം ചെയ്തത്. കേസില്‍ പോലീസ് നടത്തിയത് വ്യത്യസ്തമായ അന്വേഷണമാണെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു. പാമ്പുകളുടെ രീതിയെ കുറിച്ചും ഗവേഷണം നടത്തി. വിദേശത്ത് നിന്നുള്ള പാമ്പ് വിദ്ഗ്ധരുടെ സഹായവും പോലീസ് തേടിയിരുന്നു.

English summary
kollam uthra murder: police charge sheet against sooraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X