Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ്മയ തൂങ്ങിയത് 19 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍; കണ്ടത് ഒരാള്‍ മാത്രം, രാസ പരിശോധന നിര്‍ണായകം

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല. അന്വേഷണം പുരോഗമിക്കുമ്പോള്‍ പുതിയ സംശയങ്ങള്‍ ഉയരുകയാണ്. വിസ്മയ ഏറെ കാലമായി മാനസികമായ പീഡനം സഹിച്ചിരുന്നുവെന്നതിന് വ്യക്തമായ ചില സൂചനകള്‍ പോലീസിന് ലഭിച്ചു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിസ്മയ തൂങ്ങിമരിച്ചത് തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്. അവിടെയും പോലീസിനെ കുഴക്കി ചില സംശയങ്ങള്‍ ബാക്കിയാണ്. ഈ സാഹചര്യത്തില്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് കൂടി നിര്‍ണായകമാകും. വിശദാംശങ്ങള്‍ ഇങ്ങനെ...

പുതിയ തെളിവ്

പുതിയ തെളിവ്

വിസ്മയ നേരത്തെ മാനസികമായ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ ആശ്വാസം ലഭിക്കാന്‍ യുവതി എറണാകുളത്തെ കൗണ്‍സലിങ് വിദഗ്ധന്റെ സഹായം തേടിയിരുന്നു. ഫോണിലൂടെ സഹായം അഭ്യര്‍ഥിച്ച വിസ്മയക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി കൗണ്‍സലിങ് നല്‍കിയിരുന്നുവെന്നും കണ്ടെത്തി.

അടുത്ത നീക്കം

അടുത്ത നീക്കം

അടുത്ത സുഹൃത്തുക്കളോടും വിസ്മയ ഭര്‍തൃവീട്ടിലെ സാഹചര്യം വിശദീകരിച്ചിരുന്നു. ബന്ധുക്കള്‍, സഹപാഠികള്‍ എന്നിവരുടെ മൊഴി പോലീസ് എടുത്തു. ഇനി കിരണിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ശേഷം ബന്ധുക്കളെയും സഹപാഠികളെയും വീണ്ടും വിളിപ്പിക്കും. എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതിന് വേണ്ടിയാകുമിത്.

കിരണിനെ കുറിച്ച്...

കിരണിനെ കുറിച്ച്...

ഒന്നാം വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ ചിത്രങ്ങള്‍ വിസ്മയ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നില്ല. ഇക്കാര്യം അന്വേഷിച്ച സുഹൃത്തുക്കളോട് ചില പ്രയാസങ്ങള്‍ അറിയിച്ചിരുന്നു. കിരണിനെ കുറിച്ചും വിശദമായി അന്വേഷിക്കുകയാണ് പോലീസ്. ഇയാള്‍ മുമ്പ് ജോലി ചെയ്ത ഇടം, സഹപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം മൊഴിയെടുക്കും.

കണ്ടത് കിരണ്‍ മാത്രം

കണ്ടത് കിരണ്‍ മാത്രം

അതേസമയം, വിസ്മയയുടെ തൂങ്ങിമരണം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ് പോലീസ്. വീട്ടിലെ മുകള്‍ നിലയിലെ ശുചിമുറിയിലാണ് തൂങ്ങിയത് എന്നാണ് കിരണ്‍ പോലീസിനോട് പറഞ്ഞത്. വിസ്മയ 166 സെ.മീ ഉയരമുണ്ട്. തൂങ്ങിയ ജനല്‍കമ്പി തറനിരപ്പില്‍ നിന്ന് 185 സെമീ ഉയരത്തിലാണ്. കിരണ്‍ മാത്രമാണ് തൂങ്ങിയ വിസ്മയയെ കണ്ടത് എന്നതും ദൂരഹതയുണ്ടാക്കുന്നു.

തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും

തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും

കിരണിനെ വീണ്ടും ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച കസ്റ്റഡിയില്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കസ്റ്റഡിയില്‍ ലഭിച്ചാല്‍ അന്വേഷണം വേഗത്തിലാകും.

 പാടുകളില്ല

പാടുകളില്ല

വിസ്മയയുടെ ശരീരത്തില്‍ കൊലപാതകമാണെന്ന് ഒറ്റനോട്ടത്തില്‍ തെളിയുന്ന പാടുകളോ മുറിവുകളോ ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ മൊഴി. അതേസമയം, വിഷാംശം അകത്ത് ചെന്നോ എന്ന സംശയം പോലീസിനുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് ആന്തരക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രാസപരിശോധനയും നടത്തും.

ഉദ്യോഗസ്ഥന് കൊവിഡ്

ഉദ്യോഗസ്ഥന് കൊവിഡ്

അതിനിടെ വിസ്മയ കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംഘത്തിലെ എല്ലാ ഓഫീസര്‍മാരും പരിശോധന നടത്തി. ആര്‍ക്കും പോസറ്റീവില്ല. കൊവിഡ് സ്ഥിരീകരിച്ചത് അന്വേഷണം വൈകിപ്പിക്കുമോ എന്ന ആശങ്കക്കിടയാക്കിയിട്ടുണ്ട്. കൃത്യമായ സമയം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

ഫിറ്റ് ഇൻ ബ്യൂട്ടി; സാറ അലി ഖാന്റെ വർക്കൗട്ട് ഫൊട്ടോസ് വൈറലാകുന്നു

ഫിറ്റ് ഇൻ ബ്യൂട്ടി; സാറ അലി ഖാന്റെ വർക്കൗട്ട് ഫൊട്ടോസ് വൈറലാകുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+