വിസ്മയയുടേത് തൂങ്ങി മരണം? പ്രാഥമിക നിഗമനം ഇങ്ങനെ, ഡോക്ടറുടെ മൊഴിയെടുക്കുമെന്ന് എസ്പി
കൊല്ലം: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടേത് തൂങ്ങിമരണമാണ് എന്ന നിഗമനത്തില്‍ പോലീസ്. പ്രാഥമിക നിഗമനമാണിത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങളാണ് കണ്ടെത്തിയത് എന്ന് കൊല്ലം എസ്പി കെബി രവി പറഞ്ഞു. എന്നാല്‍ ഡോക്ടറുടെ മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. തൂങ്ങി മരണമാണ് എന്ന് ഉറപ്പിച്ചാല്‍ അതിലേക്ക് നയിച്ച കാരണങ്ങളെന്ത് എന്ന് അന്വേഷിക്കും. ആത്മഹത്യയ്ക്ക് സമ്മര്‍ദ്ദമുണ്ടായോ എന്നും പരിശോധിക്കും. അസ്വാഭാവിക മരണത്തിന്റെ സാധ്യതകളാണ് പോലീസ് പരിശോധിക്കുക.
Recommended Video

മകളെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണ് എന്നാണ് വിസ്മയയുടെ കുടുംബം ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഐജി ഹര്‍ഷിത അട്ടല്ലൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മകളെ മുമ്പും ഭര്‍ത്താവ് കിരണ്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും തങ്ങളുടെ മുന്നില്‍ വച്ച് അടിച്ചിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. കിരണ്‍ കുമാര്‍ തിങ്കളാഴ്ച വൈകീട്ട് ശൂരനാട് പോലീസില്‍ കീഴടങ്ങിയിരുന്നു.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് സാധ്യത. വിസ്മയയെ മര്‍ദ്ദിച്ചിട്ടുണ്ട് എന്ന് കിരണ്‍ പോലീസിന് മൊഴി നല്‍കി. അതേസമയം, കിരണും വിസ്മയയും തര്‍ക്കമുണ്ടായിരുന്നു എന്നാണ് കിരണിന്റെ വീട്ടുകാര്‍ പറയുന്നത്. ഫോണിനെ ചൊല്ലിയായിരുന്നു തര്‍ക്കമെന്നും ഇവര്‍ പറയുന്നു.
ഗ്ലാമറസ് ലുക്കിൽ വീണ്ടും തമന്ന ഭാട്ടിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications