കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

10 ലക്ഷത്തിന്റെ കാർ ഇഷ്ടപ്പെട്ടില്ല, സ്ത്രീധനമായി 100 പവനും 1.25 ഏക്കറും; വിസ്മയയോടുള്ള ക്രൂരതയ്ക്ക് പിന്നിൽ

Google Oneindia Malayalam News

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ഭര്‍ത്താവില്‍ നിന്ന് സ്ത്രീധത്തിന്റെ പേരില്‍ ക്രൂരമായ പീഡനം നേരിട്ടതായി വിവരം. കൈതോട് സ്വദേശിനി വിസ്മയയാണ് ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Recommended Video

cmsvideo
Young woman hangs self at husband’s home in Kollam; relatives allege conspiracy

സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണ് നടന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. വിസ്മയയെ ഭര്‍ത്താവ് കിരണ്‍ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് പിതാവ് പറഞ്ഞു. സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞായിരുന്നു വിസ്മയെയ ആക്രമിക്കാന്‍ തുടങ്ങിയതെന്നും പിതാവ് വ്യക്തമാക്കുന്നു.

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

1

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം നടന്നത്. വലിയ സ്ത്രീധനം നല്‍കിയായിരുന്നു വിവാഹം നടന്നത്. സ്ത്രീധനമായി നല്‍കിയ പത്ത് ലക്ഷത്തിന്റെ കാര്‍ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ഉപദ്രവിക്കാന്‍ തുടങ്ങിയതെന്ന് വിസ്മയയുടെ കുടുംബം പറയുന്നു.

2

പത്ത് ലക്ഷത്തിന്റെ കാര്‍ കൂടാതെ നൂറ് പവന്‍ സ്വര്‍ണം 1.25 ഏക്കര്‍ സ്ഥലം എന്നിവയും സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹത്തിന് ശേഷം കാര്‍ വേണ്ടെന്നും പകരം പണം മതിയെന്നുമായിരുന്നു കിരണിന്റെ ആവശ്യം. ഇക്കാര്യം വിസ്മയ പിതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ സിസിയിട്ട് വാങ്ങിയതാണെന്നും വില്‍ക്കാന്‍ കഴിയില്ലെന്നും പിതാവ് മകളോട് പറഞ്ഞു.

3

ഇക്കാര്യം പറഞ്ഞായിരുന്നു കിരണ്‍ വിസ്മയയെ നിരന്തരം ഉപദ്രവിച്ചത്. കാര്‍ സിസിയിട്ട് വാങ്ങിയതാണെന്ന് അറിഞ്ഞതിന് ശേഷം ജനുവരി മാസത്തില്‍ രാത്രി ഒരു മണിയോടെ കിരണ്‍ മകളുമായി വീട്ടില്‍ വന്നിരുന്നെന്ന് പിതാവ് പറയുന്നു. അന്ന് വണ്ടി വീട്ടിലിട്ടു മകളെ അവിടെ വച്ച് അടിച്ചു. തടയാന്‍ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും മര്‍ദ്ദിച്ചു.

4

ഈ സംഭവത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയെ കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പിതാവ് പറയുന്നു. അന്ന് പരിശോധിച്ചപ്പോള്‍ കിരണ്‍ മദ്യപിച്ചിട്ടുണ്ടെന്നും അവിടുത്തെ സിഐ പറഞ്ഞതിന് അനുസരിച്ച് എഴുതി ഒപ്പിട്ട ശേഷമാണ് കിരണിനെ വിട്ടയച്ചത്.- വിസ്മയയുടെ പിതാവ് പറഞ്ഞു.

5

ആ സംഭവത്തിന് ശേഷം വിസ്മയ കുറച്ച് ദിവസം സ്വന്തം വീട്ടിലായിരുന്നു. എന്നാല്‍ പരീക്ഷ അടുത്തതോടെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നേരിടുന്ന പീഡനത്തെ കുറിച്ചുള്ള വിവരങ്ങള്‍ വിസ്മയ ബന്ധുവിന്റെ വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.

സര്‍ക്കാരും ഒടിടി പ്ലാറ്റ് ഫോം തുടങ്ങുന്നു; മറ്റുള്ളവയിൽ നിന്ന് എന്താണ് വ്യത്യാസം; സംവിധായകന്‍സര്‍ക്കാരും ഒടിടി പ്ലാറ്റ് ഫോം തുടങ്ങുന്നു; മറ്റുള്ളവയിൽ നിന്ന് എന്താണ് വ്യത്യാസം; സംവിധായകന്‍

മതം ബാങ്കിലേക്കും... ഹിന്ദുക്കള്‍ക്ക് മാത്രമായി സംഘപരിവാറിന്റെ 'ഹിന്ദു ബാങ്കുകള്‍' വരുന്നു; കേരളത്തില്‍ തന്നെമതം ബാങ്കിലേക്കും... ഹിന്ദുക്കള്‍ക്ക് മാത്രമായി സംഘപരിവാറിന്റെ 'ഹിന്ദു ബാങ്കുകള്‍' വരുന്നു; കേരളത്തില്‍ തന്നെ

വഗേല കോണ്‍ഗ്രസിലേക്ക്; ഗുജറാത്തില്‍ ചിത്രം മാറുന്നു... സോളങ്കിയുമായി ചര്‍ച്ച, ഹൈക്കമാന്റ് തീരുമാനം ഉടന്‍വഗേല കോണ്‍ഗ്രസിലേക്ക്; ഗുജറാത്തില്‍ ചിത്രം മാറുന്നു... സോളങ്കിയുമായി ചര്‍ച്ച, ഹൈക്കമാന്റ് തീരുമാനം ഉടന്‍

ആ ചിരിയില്‍ മയങ്ങിയെന്ന് ആരാധകര്‍; വൈറലായ പ്രിയ ഭവാനി ശങ്കറിന്റെ ഫോട്ടോഷൂട്ട് കാണാം

English summary
Kollam Vismaya Suicide: Vismaya's Father Opens Up Kiran did not like car worth Rs 10 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X