വർഷങ്ങളായി പ്രണയം, വിവാഹനിശ്ചയം ചോദ്യം ചെയ്തപ്പോൾ അപമാനിച്ചു; വൃന്ദയുടെ ആത്മഹത്യയിൽ സൈനികൻ അറസ്റ്റിൽ
കൊട്ടാരക്കര: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ സൈനികൻ അറസ്റ്റിൽ. കോട്ടത്തല സ്വദേശിനിയും എംഎ സൈക്കോളജി വിദ്യാർത്ഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനിൽ ശ്രീലതയുടെ മകൾ വൃന്ദ രാജി(24) ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സുഹൃത്തും കാമുകനുമായിരുന്ന കോട്ടാത്തല സരിഗ ജംക്ഷനിൽ കൃഷ്ണാഞ്ചലിയിൽ കൃഷ്ണൻകുട്ടിനായരുടെ മകൻ അനുകൃഷ്ണനെ (27) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
എലിവിഷം കഴിച്ചാണ് വൃന്ദ ആത്മഹത്യ ചെയ്തത്. ആശുപത്രയിൽ ചികിത്സയിലായിരുന്ന വൃന്ദ കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വൃന്ദ രാജിന്റെ വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെത്തിയിരുന്നു.

പെൺകുട്ടിയുമായി അനു ആറു വർഷമായി പ്രണയത്തിലായിരുന്നു എന്നും ഇരുവരും പല തവണ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായും പറയുന്നു അനു വൃന്ദയ്ക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും പറയുന്നു. എന്നാൽ ഒരാഴ്ച മുമ്പ് മറ്റൊരു പെൺകുട്ടിയുമായി അനുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് വൃന്ദ ചോദിച്ചപ്പോൾ വാട്സാപ്പ് മെസജിലൂടെ അസഭ്യം പറയുകയും അപമാനിക്കുകയും ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തതായാണ് പറയുന്നത്.
അനു കൃഷ്ണനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. അനുവിന്റെ മൊബൈൽ ഫോണിൽ നിന്ന് പെൺകുട്ടിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മെസേജുകളും പെൺകുട്ടിയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള മെസേജുകൾ പോലീസ് റിക്കവർ ചെയ്തു.
കൊട്ടാരക്കര എസ്എച്ചഒ വിഎസ് പ്രശാന്ത്, ഗോപകുമാർ ജി, ടി ബാലാജി, ടി അജയകുമാർ, എസ്ഐ സുദർശന കുമാർ, സിപിഒ സഹിൽ, സിപിഒ നഹാസ് എന്നിരടങ്ങുന്ന സംഘം ആണ് സൈബർ തെളിവുകൾ ശേഖരിച്ച് അനുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടിതിയിൽ ഹാജാരിക്കി, റിമാൻഡ് ചെയ്തു.












Click it and Unblock the Notifications