Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനാപുരത്ത് 2 പേരെ വിവാഹം ചെയ്യാൻ അപേക്ഷ നൽകിയ യുവതി ഒടുവിൽ തീരുമാനത്തിലെത്തി

പത്തനാപുരം: രണ്ട് പേരെ വിവാഹം ചെയ്യാൻ വേണ്ടി യുവതി അപേക്ഷ കൊടുത്ത സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ രണ്ട് അപേക്ഷകളിൽ ഒന്ന് യുവതി പിൻവലിച്ചിരിക്കുകയാണ്. പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിൽ നൽകിയ അപേക്ഷയാണ് യുവതി പിൻവലിച്ചത്.

യുവതിയോടൊപ്പം അപേക്ഷ നൽകിയ പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിൻവലിക്കുകയാണെന്ന് മൊഴി നൽകി. ഇവരുടെ അപക്ഷേ തള്ളുന്നതിനുള്ള നടപടി പുരോ​ഗമിക്കുകയാണ് പത്തനാപുരം മാര്യേജ് ഓഫീസ് അറിയിച്ചു. പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫിസുകളിലാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടി അപേക്ഷ നൽകിയിരുന്നത്.

Marriage

അതേസമയം, യുവതിയും പുനലൂർ സ്വദേശിയും ചേർന്ന് നൽകിയ അപേക്ഷയിൽ തുടർ നടപടി എടുക്കാൻ പെൺകുട്ടിയും യുവാവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രജിസ്ട്രേഷൻ ഐ ജി യുടെ നിയമോപദേശം ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂവെന്ന് പുനലൂർ മാര്യേജ് ഓഫീസർ അറിയിച്ചു.

ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കുന്നതിന് യുവതി അപേക്ഷ നൽകയിതിന് പിന്നാലെ തന്നെ ഉദ്യോ​ഗസ്ഥരർ ആശങ്കയിലായിരുന്നു. സ്പെഷ്യൽ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫിസിലാണ് പെൺകുട്ടി അപേക്ഷ നൽകിയത്. ജൂൺ 30 ന് ആയിരുന്നു അപേക്ഷ നൽകിയത്.

ഈ അപേക്ഷയിൽ പത്തനാപുരത്ത് തന്നെയുള്ള യുവാവിനെ വിവാഹം കഴിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഈ പെൺകുട്ടി അപേക്ഷ നൽകി.

യുവതിയുടെ വീട് പത്തനാപുരത്ത് ആയതിനാൽ ഈ അപേക്ഷയിൽ ആക്ഷേപം സ്വീകരിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാ​ഗമായി നോട്ടീസ് പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഇതോടെ ഉദ്യോ​ഗസ്ഥർ ആശങ്കയിലായി. പിന്നാലെ യുവതിയയേും യുവാക്കളേയും വിളിച്ചുവരുത്തി. കാര്യം അന്വേഷിക്കുകയായിരുന്നു, അപേക്ഷ ൽകി 30 ദിവസത്തിന് ശേഷമേ വിവാഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+