ആദ്യം യുവതിയെ കല്ലെടുത്തെറിഞ്ഞു, പിന്നീട് അകത്തുകയറി ആക്രമണം; പ്രതി പിടിയില്‍
പാരിപ്പള്ളി: മുൻവിരോധത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചയാളെ പാരിപ്പള്ളി പൊലീസ് പിടികൂടി. പാരിപ്പള്ളി, മുതുപുറത്ത് സജി ഭവനിൽ കിച്ചു എന്ന സജിത്തിനെയാണ് പോലീസ് പിടികൂടിയത്.
നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വിരോധത്തിൽ 24ന് വൈകീട്ട് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയെ കല്ലെടുത്തെറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നു.

പിന്നീട് അക്രമാസക്തനായി അസഭ്യം വിളിച്ച് വീട്ടിലേക്ക് അതിക്രമിച്ചുകയറി ഈ യുവതിയെ ആക്രമിക്കുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
അതേസമയം വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെയും കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെളിയത്ത് ആണ് സംഭവം. നേപ്പാൾ സ്വദേശിനിയായ വീട്ടമ്മയെ ആണ് പ്രിതി പീഡിപ്പിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. കട ഉടമയായ മധ്യവയസ്കനാണ് അറസ്റ്റിൽ ആയത്. വെളിയം വെസ്റ്റ് മൃഗാശുപത്രി ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തുന്ന റോഡുവിള പുത്തൻ വീട്ടിൽ അനിരുദ്ധൻ (58) ആണ് അറസ്റ്റിലായത്.
അനിരുദ്ധന്റെ കടയുടെ സമീപത്ത് വെളിയത്തെ സ്വകാര്യവ്യക്തിയുടെ കൃഷി ഫാമിൽ ആണ് നേപ്പാളി സ്ത്രീയും ഭർത്താവും ജോലി ചെയ്യുന്നത്. അനിരുദ്ധന്റെ കടയിൽ നിന്നും സാധനം വാങ്ങാൻ എത്തിയതായിരുന്നു ഇവർ. അപ്പോളാണ് വീട്ടമ്മയോടു പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുക എന്ന ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.
വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് അനിരുദ്ധനെ അറസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പൂയപ്പള്ളി എസ്എച്ച്ഒ എസ്.ടി.ബിജു, എസ്.ഐ. അഭിലാഷ്, എഎസ്‌ഐമാരായ അഭിലാഷ്, ചന്ദ്രകുമാർ, സിപിഒമാരായ മുരുകേശ്, മധു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications