യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; സംഭവം നടന്നത് യുവാവിന്റെ വീട്ടിൽ
കൊല്ലം: കൊല്ലം പുത്തൂർ വല്ലഭവൻകരയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ് എൻ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ലാലു മോൻ തൂങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വല്ലഭൻകരയിലെ ലാലു മോന്റെ വീട്ടിൽ വെച്ചാണ് സംഭവം. ലാലു മോൻ ശാരുവിന്റെ കഴുത്തിലും കയ്യിലും വെട്ടുകയായിരുന്നു. പിന്നാലെ ലാലു മോൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.
ശാരുവിന്റെ നിലവിളികേട്ടാണ് അയൽവാസികൾ എത്തിയത്. അപ്പോൾ ചോര വാർന്ന് ഒലിച്ചുകിടക്കുന്ന നിലയിൽ ശാരുവിനെ കണ്ടു. ഗുരുതരമായി പരിക്കേറ്റ ശാരു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലാലു മോനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. വിവരം അറിഞ്ഞ് ശാസ്താംകോട്ട പോലീസ് സ്ഥലത്ത് എത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

2022 ൽ ശാരുവിനെ റബർ തോട്ടത്തിൽ കെട്ടിയിട്ട സംഭവത്തിൽ യുവതി ഇയാൾക്ക് എതിരെ പരാതി നൽകിയിരുന്നു. ഈ കേസിൽ ജയിലിൽ ആയിരുന്നു ലാലു അടുത്തിടെയാണ് ജയിലിൽ നിന്ന് പുറത്ത് എത്തിയത്.


Click it and Unblock the Notifications