പ്രണയം നടിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കും, അവരുടെ ചെലവില്‍ റിസോര്‍ട്ടെടുക്കും; 'മായക്കണ്ണന്‍' പിടിയില്‍
മൂന്ന് വിലകൂടിയ ഫോണ്‍ കണ്ണന്റെ കൈയില്‍ നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇത് പരിശാധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള പുറപ്പാടിലാണ് പൊലീസ്

കൊല്ലം: പ്ലസ് ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവാവ് നിരവധി പെണ്‍കുട്ടികളെ കബളിപ്പിച്ച് പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് എന്ന് പൊലീസ്. പ്രണയം നടിച്ചു പീഡിപ്പിച്ചതിലുള്ള മനോവിഷമത്തില്‍ കഴിഞ്ഞ ദിവസം കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ചിരുന്നു.
ഈ സംഭവത്തില്‍ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം പാമ്പുറം സന്ധ്യ ഭവനത്തില്‍ 'മായക്കണ്ണന്‍' എന്നു വിളിക്കുന്ന കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ ആണ് നിരവധി പെണ്‍കുട്ടികളെ കണ്ണന്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ട് എന്ന് മനസിലായത്.
ഇന്‍സ്‌പെക്ടര്‍ വി ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കണ്ണനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി രേവതി തിയറ്ററിലെ ജീവനക്കാരനാണ് 21 കാരനായ കണ്ണന്‍. പ്രണയം നടിച്ച് പ്ലസ് ടു വിദ്യാര്‍ഥിനിയെ കണ്ണന്‍ വലയിലാക്കുകയായിരുന്നു.

പിന്നാലെ ട്യൂഷന് വേണ്ടി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ആണ് പെണ്‍കുട്ടി തൂങ്ങി മരിച്ചത് എന്നാണ് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ബുക്കിലും മറ്റും പെണ്‍കുട്ടി ചില കുറിപ്പുകള്‍ എഴുതിയിരുന്നു.
ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ണനെ അറസ്റ്റ് ചെയ്യുന്നത്. പെണ്‍കുട്ടികളെ വശീകരിച്ചു ചതിക്കുക മായക്കണ്ണന്റെ സ്ഥിരം ജോലിയാണ് എന്ന് പൊലീസ് വ്യക്തമാക്കി. പ്രേമം നടിച്ച് പെണ്‍കുട്ടികളുമായി അടുത്ത് പീഡിപ്പിച്ച ശേഷം ബന്ധത്തില്‍ നിന്നും പിന്മാറുന്നതാണ് ഇയാളുടെ രീതി.
പരമാവധി മൂന്ന് മാസമായിരിക്കും കണ്ണന്‍ ഒരു പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തുക. വില കൂടിയ 3 ഫോണുകള്‍ കണ്ണന്‍ ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം.
പ്രണയം നടിച്ച് വശീകരിച്ചു കൊണ്ട് പോകുന്ന പെണ്‍കുട്ടികളെ കൊണ്ടാണ് റിസോര്‍ട്ടിലെ മുറി വാടകയും മറ്റും നല്‍കിക്കുക. അതേസമയം ഇതു സംബന്ധിച്ച് കണ്ണന് എതിരെ ആരും പരാതി നല്‍കിയിട്ടില്ല.












Click it and Unblock the Notifications