യുഡിഎഫിന് ഇപ്പോള്‍ എന്നോട് പ്രണയം: പ്രചാരണത്തിലെ തന്ത്രം ജനങ്ങള്‍ തിരിച്ചറിയണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍
കൊല്ലം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തിരിച്ചറിയാതെ കഴുത്തിനു പിടിച്ചു തള്ളിമാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. തന്നെ മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ ആക്രമിച്ചുവെന്ന തരത്തിൽ പുറത്തുവന്നിട്ടുള്ള വീഡിയോയിലെ കപട തന്ത്രം ജനങ്ങള്‍ തിരിച്ചറിയണമെന്നും കുഞ്ഞുമോൻ പറഞ്ഞു.
'തന്നെയും മുഖ്യമന്ത്രിയെയും സ്റ്റേജിലേയ്ക്ക് കൊണ്ടു പോകാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും കോവൂർ കുഞ്ഞുമോൻ . യുഡിഎഫിന് ഇപ്പോള്‍ എന്നോട് പ്രണയമാണ്. അതിനാലാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും', എംഎല്‍എ പറഞ്ഞു. കൊല്ലം കുന്നത്തൂരില്‍ വെച്ച് എല്‍ഡിഎഫ് യോഗം നടക്കുന്നതിനിടെയാണ് സംഭവം. എൽഡിഎഫ് യോഗത്തിനെത്തിയപ്പോഴാണ് സംഭവം. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിനു പിടിച്ചു തള്ളിമാറ്റുകയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്റെ എതിർ സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂര്‍ രംഗത്തെത്തിയിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് നടക്കുന്നതിനിടെ ആൾക്കുട്ടം അദ്ദേഹത്തെ വളയുകയായിരുന്നു. ഈ സമയത്ത് ഉദ്യോഗസ്ഥർ ഇടപെട്ട് ആൾക്കൂട്ടത്തെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കോവൂർ കുഞ്ഞുമോനെ പിടിച്ച് തള്ളിമാറ്റാൻ ശ്രമിച്ചത്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കയ്യിൽ പിടിക്കുന്നതും ഇതോടെ ഉദ്യോഗസ്ഥൻ മാറി പോകുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെ തിരിച്ചറിഞ്ഞില്ലെന്നും ഈ സംഭവത്തിന് മറ്റ് വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലെന്നും എംഎൽഎയുടെ ഓഫീസ് വ്യക്തമാക്കി. എംഎൽഎയെ അപമാനിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം തന്നെ മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടർമാരോട് മാപ്പ് പറയണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications