കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവിധ സംസ്‌കാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും തിരിച്ചറിവിന്റെയും സംഗമം; കൊല്ലത്ത് കുബ് ബുൾ ബുൾ ഉത്സവത്തിന് തുടക്കമായി

  • By Desk
Google Oneindia Malayalam News

കൊല്ലം: ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സതേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളും അധ്യാപകരും പങ്കെടുക്കുന്ന കബ് ബുള്‍ ബുള്‍ ഉത്സവിന് കൊല്ലത്ത് തുടക്കമായി. ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍, സതേണ്‍ റയില്‍വേ, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള 400 ഓളം കബ് ബുള്‍ ബുള്‍ കുട്ടികളുടെ സംഗമം വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു.

ശബരിമല സമരം പൂർണ്ണ വിജയമല്ലെന്ന് ശ്രീധരൻ പിള്ള; നിരാഹാര സമരം അവസാനിപ്പിക്കുന്നു, ജനപിന്തുണയേറി, പോരാട്ടം തുടരും!!

വിവിധ സംസ്‌കാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും തിരിച്ചറിവിനും സര്‍ഗാത്മകമായ മുന്നേറ്റത്തിനും സഹവാസ ക്യാമ്പ് ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അച്ചടക്കവും ആത്മവിശ്വാസവും കുട്ടികളില്‍ വളര്‍ത്തണം. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള അനുഭവങ്ങള്‍ ക്യാമ്പ് പ്രദാനം ചെയ്യും. ഭാരതീയന്‍ എന്ന അഭിമാനബോധം പുതിയ തലമുറയില്‍ സൃഷ്ടിക്കണമെന്ന് മന്ത്രി പറഞ്ഞു.

Kub Bul Bul festival

ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എ. കെ. സജിത്ത് അധ്യക്ഷനായി. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. ജലജ കുമാരി, ഡിഇഒ എസ്. സന്തോഷ്‌കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സുനിത, സ്‌കൗട്ട്‌സ് സതേണ്‍ റീജ്യന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അരുണ്‍ ചന്ദ്രപതാര്‍, വര്‍ക്കിംഗ് കണ്‍വീനര്‍ ഐസക് ഈപ്പന്‍, സ്‌കൂള്‍ ട്രസ്റ്റ് സെക്രട്ടറി എ. ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Kub Bul Bul festival in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X