കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഹൃദയത്തിന്റെ ഭാഷയിൽ നന്ദി'; സ്നേഹ സഹായവുമായി യൂസഫലി; ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് 50 ലക്ഷം രൂപ

Google Oneindia Malayalam News

കൊല്ലം: കാരുണ്യത്തിന്റെ കരങ്ങൾ വീണ്ടും പത്തനാപുരം ഗാന്ധി ഭവനിലെ ആയിരത്തിലേറെ അന്തേവാസികളെ തേടി എത്തി. ഗാന്ധിഭവന് 50 ലക്ഷം രൂപ സമ്മാനമായി നൽകി ആയിരുന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയുടെ കടന്ന് വരവ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിന് പിന്നാലെയായിരുന്നു യൂസഫലിയുടെ സ്നേഹ സമ്മാനം. ഇതിന് മുൻപും ഗാന്ധിഭവന് യൂസഫലി സഹായം നഷകി രംഗത്ത് എത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ കടുത്ത രീതിയിൽ ഉളള സാമ്പത്തിക പ്രതിസന്ധി ആയിരുന്നു ഗാന്ധിഭവൻ നേരിട്ട് കൊണ്ടിരുന്നത്. ആയിരത്തിലേറെ വരുന്ന അന്തേവാസികൾ ഗാന്ധിഭവനെ മാത്രം ആശ്രയിക്കുന്നു.

1

ഇവർക്ക് വേണ്ട ഭക്ഷണം, മരുന്ന്, ചികിത്സ തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾ നിറവേറണം എങ്കിൽ കുറഞ്ഞത് മൂന്നു ലക്ഷത്തോളം രൂപ വേണം. ഗാന്ധി ഭവന് പല രീതിയിലുള്ള സഹായങ്ങൾ വിവിധ വിഭാഗങ്ങളിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ കൊവിഡ് മഹാമാരി രൂക്ഷമായതിന് പിന്നാലെ ഈ സഹായങ്ങൾ പലതും നിലച്ചു. ഈ പ്രതിസന്ധി ഗാന്ധി ഭവന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെ ആണ് സഹായവുമായി യൂസഫലി എത്തിയത്. ഇദ്ദേഹത്തിന്റെ സ്നേഹ സാന്ത്വനം വീണ്ടും ഗാന്ധിഭവന് ആശ്വാസം ആയി മാറി.

9 ഭാര്യയുളളതിൽ ഒരുവൾ വിട്ടു; വിവാഹ മോചനം വേണമെന്ന് അ​ഗത; 10 തികയ്ക്കാൻ തയ്യാറായി ആർതർ9 ഭാര്യയുളളതിൽ ഒരുവൾ വിട്ടു; വിവാഹ മോചനം വേണമെന്ന് അ​ഗത; 10 തികയ്ക്കാൻ തയ്യാറായി ആർതർ

2

ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാന്ധിഭവൻ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം ലുലു ഗ്രൂപ്പിന്റെ ഇടപെടൽ ഉണ്ടായിരുന്നു. മികച്ച കരുതലും സഹായങ്ങളും യൂസഫലി ഗാന്ധിഭവനത്തിനായി ചെയ്തു. ഇദ്ദേഹത്തിന്റെ ഈ കരുതലിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണെന്നും സെക്രട്ടറി പുനലൂർ സോമരാജൻ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ വർഷവും ഇതേ സമയത്ത് യൂസഫലി നൽകി ഗാന്ധിഭവന് സഹായം നൽകിയിരുന്നു. അന്നും ഇത്തരത്തിൽ നോമ്പുകാലം ആയിരുന്നു. ആറ് വർഷങ്ങൾക്ക് മുൻപും എം . എ യൂസഫലി ഗാന്ധിഭവൻ സന്ദർശിച്ചിരുന്നു.

3

അന്ന് അദ്ദേഹം ഇവിടുള്ള അമ്മമാർക്കൊപ്പം ചിലവഴിച്ചത് സന്തോഷത്തിന്റെ നിമിഷങ്ങൾ ആണെന്ന് സോമരാജൻ വ്യക്തമാക്കി. മക്കൾ ഉപേക്ഷിച്ച അമ്മമാരാണ് ഗാന്ധിഭവനിൽ ഉള്ളത്. അമ്മമാരുടെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു എന്ന് യൂസഫലി അന്ന് പറഞ്ഞിരുന്നു. ഗാന്ധിഭവന്റെ കൃത്യവും ചിട്ടയും ആയ പ്രവർത്തന രീതികളും മതേതര സ്വഭാവവും തന്നെ ഏറെ ആകർഷിച്ചു എന്നും യൂസഫലി കൂട്ടിച്ചേർത്തിരുന്നു.

4

കോവിഡ് ആദ്യ ഘട്ടത്തിലും ഇതേ രീതിയിൽ സഹായം നൽകി ഗാന്ധി ഭവന് മുന്നിൽ യൂസഫലി എത്തിയിരുന്നു. അന്ന് 40 ലക്ഷം രൂപയോളമാണ് സമ്മാനിച്ചത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾക്കും യൂസഫലി മുന്നിട്ട് വന്നു. കോവിഡ് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനും അന്നദാനത്തിനും ആയി 25 ലക്ഷം രൂപ കൈമാറി. ആറ് വർഷത്തിന് ഇടയിൽ 7 കോടിയോളം രൂപയുടെ സഹായം എം എ യൂസഫലി ഗാന്ധി ഭവൻ മാത്രമായി ചെയ്തു.

പ്രണയത്തിലേക്ക് എത്തി,അയാളുടെ രണ്ടാം വിവാഹം,ഡിപ്രഷൻ കൂടി, ജീവിതം അവസാനിപ്പിക്കാൻ ശ്രമം - ശ്രീയ അയ്യർപ്രണയത്തിലേക്ക് എത്തി,അയാളുടെ രണ്ടാം വിവാഹം,ഡിപ്രഷൻ കൂടി, ജീവിതം അവസാനിപ്പിക്കാൻ ശ്രമം - ശ്രീയ അയ്യർ

5

അതേസമയം, ഇവിടുത്തെ അന്തേവാസികൾക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബഹുനില മന്ദിരം നിർമിക്കുന്നുണ്ട്. 15 കോടിയിൽ അധികം തുക മുടക്കിയാണ് ബഹുനില മന്ദിരം തയ്യാറാക്കുന്നത്. അടുത്ത മാസം തന്നെ നിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഇവിടെ മുന്നൂറോളം അന്തേവാസികൾക്ക് താമസിക്കാൻ സൗകര്യം ഉണ്ടാകും.

6

അതേസമയം, എം എ യൂസഫലി നേരിട്ട ഗാന്ധി ഭവനിൽ എത്തിയിരുന്നില്ല. പകരം, അദ്ദേഹത്തിന് വേണ്ടി സെക്രട്ടറി ഇ എ ഹാരിസ്, മാനേജര്‍ എന്‍ പീതാംബരന്‍, മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, ബാബു വര്‍ഗ്ഗീസ് തുടങ്ങിയവർ ആയിരുന്നു ഗാന്ധി ഭവനിൽ എത്തിയത്. 50 ലക്ഷം രൂപയുടെ ഡി ഡി ആണ് ഗാന്ധി ഭവനിലെ അമ്മമാര്‍ക്ക് വേണ്ടി കൈമാറിയത്.

Recommended Video

cmsvideo
ദേ കോഴിക്കോട്ടും കോട്ടയത്തും ലുലു മാൾ വരുന്നു..യൂസഫലിയുടെ പ്രഖ്യാപനം | Oneindia Malayalam

English summary
lulu group chairman ma yusuff ali will donate Rs 50 lakh to Kollam Gandhi Bhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X