അവസാനിക്കാത്ത സ്ത്രീധനപീഡനങ്ങൾ; കൊല്ലത്തെ കണക്ക് ഞെട്ടിക്കും, ജീവനൊടുക്കിയ യുവതികൾ നിരവധി
കൊല്ലം: കഴിഞ്ഞ കുറച്ച് മാസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷയമാണ് സ്ത്രീധന പീഡനവും അത് അനുഭവിക്കുന്ന പെണ്‍കുട്ടികളുടെ ആത്മഹത്യയും. പൊന്നും പണവും വാരിക്കോരിക്കൊടുത്തിട്ടും പിന്നെയും ഭര്‍തൃവീട്ടില്‍ പീഡനം അുഭവിക്കുന്ന പെണ്‍കുട്ടികളാണ് ജീവനൊടുക്കുന്നത്. ഈ അടുത്ത് മാത്രം സംസ്ഥാനത്ത് നിരവധി പെണ്‍കുട്ടികളാണ് ജീവനൊടുക്കിയത്. എന്നാല്‍ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൊല്ലം ജില്ലയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്

കൊല്ലം ജില്ലയില്‍ മാത്രം സമീപകാലങ്ങളില്‍ ഏഴോളം പെണ്‍കുട്ടികള്‍ ജീവനൊടുക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരനായ കിരണ്‍ കുമാറിന്റെ ഭാര്യ വിസ്മയ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഭര്‍തൃ പീഡനത്തെ തുടര്‍ന്നാണ് വിസ്മയ ജീവനൊടുക്കിയതെന്നതിന് വ്യക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലം കല്ലടയാറ്റില്‍ ജീവനൊടുക്കിയ രേവതി കൃഷ്ണ എന്ന പെണ്‍കുട്ടിയാണ് ജില്ലയിലെ ഏറ്റവും അവസാനത്തെ ഇര. ഭര്‍തൃമാതാവിന്റെ നിരന്തരം പീഡനത്തെ തുടര്‍ന്നാണ് രേവതി ആത്മഹത്യ ചെയ്തത്. സ്ത്രീധനമായി കിട്ടിയ സ്വര്‍ണം കുറഞ്ഞെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ അമ്മ നിരന്തരം കളിയാക്കുമായിരുന്നു. ഒടുവില്‍ ജീവനൊടുക്കാന്‍ രേവതി തീരുമാനിക്കുകയായിരുന്നു. കൊല്ലം ജില്ലയില്‍ സമീപകാലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സ്ത്രീകള്‍ ഏഴില്‍ കൂടുതല്‍ വരും.

ലിജി ജോണ്‍
സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു ലിജി ജോണ്‍. ജൂണ്‍ 23ന് ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ നിലയിലാണ് ലിജിയെ കണ്ടെത്തിയത്. ഇളമ്പല്‍ എലിക്കോട് ഉറിക്കോട് അജിഭവനില്‍ അജിയുടെ ഭാര്യയാണ് ലിജി. വീട്ടിലെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
രണ്ട് മക്കളാണ് ലിജിക്കുണ്ടായിരുന്നത്. മക്കളെ അടുത്തുള്ള വീട്ടില്‍ ട്യൂഷന് അയച്ചിരുന്നു. തുടര്‍ന്ന് മടങ്ങിയെത്തിയ മക്കള്‍ കതക് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബന്ധുവിന്റെ സഹായത്തോടെ അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭര്‍ത്താവ് അജി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. അജിയും വീട്ടിലുണ്ടായിരുന്നില്ല. പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്ന ലിജി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്.

ധന്യാദാസ്
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയ ശാസ്താംനടയിലെ ഭര്‍തൃവീട്ടില്‍ ഏതാനും കിലോ മീറ്ററുകള്‍ മാത്രം അകലയാണ് ധന്യദാസ് എന്ന 21കാരി ജീവനൊടുക്കിയത്. കുന്നത്തൂര്‍ നെടിയവിള രാജേഷിന്റെ ഭാര്യയായിരുന്നു. ഭര്‍തൃ പീഡനമാണ് മരണത്തിന് കാരണമെന്ന് ധന്യയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമാണ് ധന്യയും രാജേഷും വിവാഹം കഴിച്ചത്.
മൂന്ന് മാസം മുമ്പായിരുന്നു വിവാഹം. പൊലീസ് ഗാര്‍ഹികപീഡനത്തിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.

വിജിത
ഭര്‍ത്താവില്‍ നിന്ന് നിരന്തരം പീഡനമെന്ന പരാതി നിലനില്‍ക്കെയാണ് വിജിയ എന്ന യുവതിയെ ജൂണ്‍ 26ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പ് ഗൃഹപ്രവേശം നടത്തിയ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് വിജിതയെ കണ്ടെത്തിയത്. ഭര്‍ത്താവ് രതീഷ് വിജിതയെ നിരന്തരം പീഡിപ്പിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
രതീഷ് തന്നെ വിജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിജിതയുടെ അമ്മയുടെ മൊഴി പ്രകാരം അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. കേസില്‍ ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണ്.

അനൂജ
ജൂണ്‍ 30ന് ആണ് പടിഞ്ഞാറെ കൊല്ലത്തെ സതീഷിന്റെ ഭാര്യ അനൂജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാത്രി ജോലി കഴിഞ്ഞെത്തിയ അനൂജയും സതീഷും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് അനൂജ വാതില്‍ അടച്ചു. ഇങ്ങനെ വഴക്കുണ്ടാകുമ്പോള്‍ അനൂജ വാതില്‍ അടച്ച് കിടക്കാറുള്ളതിനാല്‍ സതീഷ് ഇത് കാര്യമാക്കിയെടുത്തില്ല.
രാത്രി പന്ത്രണ്ടുമണിയോടെ വാതിലില്‍ത്തട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അനൂജയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സതീഷിന്റെയും അനുജയുടെയും വിവാഹം കഴിഞ്ഞ ഡിസംബറിലായിരുന്നു നടന്നത്. ഭര്‍തൃമാതാവ് അനുജയോട് മോശമായി പെരുമാറിയിരുന്നതായി അനുജയുടെ ബന്ധുക്കള്‍ പറയുന്നു. അനുജയുടെ അച്ഛന്‍ അനില്‍കുമാറിന്റെ പരാതിപ്രകാരം സതീഷിന്റെ അമ്മയ്‌ക്കെതിരപെ പൊലീസ് ഗാര്‍ഹികപീഡനത്തിന് കേസെടുത്തിരുന്നു.

ജയമോള്‍
റെയിവെ ഉദ്യോഗസ്ഥനായ കുന്നിക്കോട് വിളക്കുടി സ്വദേശി ജോമോന്റെ ഭാര്യ ജയമോളെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും തമ്മില്‍ കലഹം പതിവായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ജയമോളുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ജോമോനെ സ്ത്രീധനപീഡനം, ഗാര്‍ഹിക പീഡന പരാതി തുടങ്ങിയ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

രേവതി കൃഷ്ണന്‍
ജില്ലയില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത മരണമായിരുന്നു രേവതി കൃഷ്ണന്റേത്. കുണ്ടറ കടപ്പുഴ പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് രേവതി കൃഷ്ണന്‍ എന്ന യുവതി ചാടുകയായിരുന്നു. സ്ത്രീധന പീഡനത്തെ ചൊല്ലി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള പീഡനമാണ് ആത്മഹത്യയുടെ പിന്നിലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രേവതിയുടെ ഭര്‍ത്താവ് കിഴക്കേ കല്ലട നിലമേല്‍ സൈജു ഭവനില്‍ സൈജു വിദേശത്താണ്.
ഭര്‍തൃപിതാവില്‍ നിന്നുണ്ടായ പരിഹാസങ്ങളും നിരന്തരമായ മാനസിക പീഡനങ്ങളും കാരണമാണ് പവിത്രേശ്വരം ഓതിരമുകള്‍ കിടങ്ങില്‍ വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളായ രേവതി കല്ലടയാറ്റില്‍ ചാടി കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കിഴക്കേ കല്ലട നിലമേല്‍ സൈജു ഭവനില്‍ സൈജുവിന്റെ ഭാര്യയായ രേവതി കൃഷ്ണ (23) വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ കൊല്ലം - തേനി പാതയില്‍ കടപുഴ പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടുകയായിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ സൈജുവിന്റെ വീട്ടുകാര്‍ രേവതിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം രേവതി വീട്ടുകാരെ അറിയിച്ചിരുന്നു. കാലില്‍ കിടക്കുന്ന വെള്ളികൊലുസ് എത്ര പവനാണെന്ന് ചോദിച്ച് കളിയാക്കുമായിരുന്നു. തുടര്‍ന്ന് രേവതിയുടെ അമ്മ പഞ്ചായത്തില്‍ നിന്നും ലഭിച്ച വിവാഹധനസഹായമായ 70,000 രൂപ കൊണ്ട് സ്വര്‍ണ കൊലുസ് വാങ്ങി നല്‍കുകയായിരുന്നു. പതിനൊന്ന് മാസം മുമ്പായിരുന്നു വിവാഹം. ഭര്‍തൃപിതാവിനും മാതാവിനുമൊപ്പമായിരുന്നു താമസം.












Click it and Unblock the Notifications