കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഷ്ണുനാഥ് കൊല്ലം ഡിസിസി അധ്യക്ഷനാകും? രാജിക്ക് തയ്യാറായി ബിന്ദു കൃഷ്ണ..സാധ്യതകൾ

Google Oneindia Malayalam News

കൊല്ലം; തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉടൻ തന്നെ ഡിസിസികളെല്ലാം പുന:സംഘടിപ്പിക്കാനാണ് എഐസിസി നീക്കമെന്നാണ് വിവരം. പരാജയത്തിൽ ജില്ലാ നേതൃത്വങ്ങൾക്കും പങ്കുണ്ടെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റ്. നേരത്തേ ഇത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നു.

കനത്ത മഴയില്‍ വെള്ളം കയറിയ തിരുവനന്തപുരം കല്ലാട്ടുമുക്ക് റോഡ് സന്ദര്‍ശിക്കുന്ന മന്ത്രി വി ശിവന്‍കുട്ടി: ചിത്രങ്ങള്‍

അതസമയം പുനസംഘടന നടത്തിയാൽ കൊല്ലം ജില്ലയിൽ ആരെന്ന ചർച്ചകൾ ജില്ലാ നേതൃത്വത്തിനിടയിൽ ശക്തമായി കഴിഞ്ഞു. യുവാക്കൾ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്നാണ് നേതാക്കളിൽ ഒരുവിഭാഗത്തിന്റെ നിലപാട്.

രണ്ട് സീറ്റുകൾ

രണ്ട് സീറ്റുകൾ

ജില്ലയിൽ ഇക്കുറി മോശമല്ലാത്ത പ്രകടന മാണ് യുഡിഎഫ് കാഴ്ചവെച്ചത്. സീറ്റുകൾ അധികം നേടാൻ സാധിച്ചില്ലേങ്കിലും പല മണ്ഡലങ്ങളും കടുത്ത മത്സരം സൃഷ്ടിക്കാൻ മുന്നണിക്ക് സാധിച്ചിരുന്നു.

2016 ൽ കൊല്ലം ജില്ലയിൽ 11ൽ 11 സീറ്റും നേടി വിജയിച്ച എൽഡിഎഫിൽ നിന്നും രണ്ട് സീറ്റുകൾ പിടിച്ചെടുത്ത് കൊണ്ടായിരുന്നു യുഡിഎഫ് വിജയം.


ജില്ലയിൽ ഇക്കുറി മോശമല്ലാത്ത പ്രകടന മാണ് യുഡിഎഫ് കാഴ്ചവെച്ചത്. സീറ്റുകൾ അധികം നേടാൻ സാധിച്ചില്ലേങ്കിലും പല മണ്ഡലങ്ങളും കടുത്ത മത്സരം സൃഷ്ടിക്കാൻ മുന്നണിക്ക് സാധിച്ചിരുന്നു.
2016 ൽ കൊല്ലം ജില്ലയിൽ 11ൽ 11 സീറ്റും നേടി വിജയിച്ച എൽഡിഎഫിൽ നിന്നും രണ്ട് സീറ്റുകൾ പിടിച്ചെടുത്ത് കൊണ്ടായിരുന്നു യുഡിഎഫ് വിജയം.

ശക്തമായ മത്സരം

ശക്തമായ മത്സരം

മന്ത്രിയായിരുന്ന ജെ മേഴ്സിക്കുട്ടി അമ്മയുടെ മണ്ഡലമായ കുണ്ടറയും കരുനാഗപ്പള്ളിയുമാണ് കോൺഗ്രസ് പിടിച്ചെടുത്തത്. കൊല്ലത്ത് മുകേഷിന്റെ ഭൂരിപക്ഷം 17000 ത്തിൽ നിന്ന് രണ്ടായിരത്തോളം വോട്ടുകളിലേക്കെത്തിക്കാൻ ബിന്ദുകൃഷ്ണയ്ക്ക് സാധിച്ചിരുന്നു. കൊച്ചക്കരയിലും ചവറയിലും കുന്നത്തൂരിലുമെല്ലാം നേരിയ വോട്ടുകൾക്കാണ് എൽഡിഎഫ് വിജയിച്ചത്.

യുവ നേതാക്കൾ

യുവ നേതാക്കൾ

ഇത്തരത്തിൽ മറ്റ് തെക്കൻ ജില്ലകളെ അപേക്ഷിച്ച് പ്രകടനം മെച്ചപ്പെടുത്തിയിരുന്നുവെങ്കിലും പാർട്ടിയെ നയിക്കാൻ പുതിയ നേതൃത്വം തന്നെ വരട്ടെയെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ കൈയ്യിൽ നിന്നും പാർട്ടിയെ മോചിപ്പിച്ചില്ലേങ്കിൽ തിരിച്ചടി തുടർക്കഥയാകുമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.

ജാതി സമവാക്യങ്ങൾ

ജാതി സമവാക്യങ്ങൾ

അതേസമയം തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ പശ്ചാത്തലത്തലത്തിൽ അധ്യക്ഷ പദവി രാജിവെയ്ക്കാന് ബിന്ദു കൃഷ്ണ തയ്യാറായി കഴിഞ്ഞു. ഗ്രൂപ്പ്,ജാതി, സമവാക്യങ്ങൾ കൂടി പരിഗണിച്ചാകണം പുതിയ നിയമനം എന്നാണ് ഉയരുന്ന ആവശ്യങ്ങളിൽ ഒന്ന്.

എംഎൽഎമാരുടെ പേര്

എംഎൽഎമാരുടെ പേര്

ജില്ലയിൽ നിന്നുള്ള എംഎൽഎമാരായ പിസി വിഷ്ണുനാഥിനേയോ സിആർ മഹേഷിനേയോ അധ്യക്ഷനാക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. വിഷ്ണുനാഥ് എ ഗ്രൂപ്പിന്റേയും മഹേഷ് ഐ ഗ്രൂപ്പിന്റേയും പ്രതിനിധികളാണ്.നായർ സമുദായാംഗങ്ങളാണ് ഇവരും. നിലവിൽ പ്രതിപക്ഷ നേതാവിനെ നിയമിച്ച രീതിയിൽ ഗ്രൂപ്പിന് അതീതമായി ചിന്തിച്ചാൽ ഇരുവരേയും പരിഗണിച്ചേക്കും.

ഇരട്ടപദവി

ഇരട്ടപദവി

അതേസമയം ഇരട്ടപദവി എന്ന വിമർശനം ഉയർന്നാൽ ഇരുവരും ഒഴിവാക്കപ്പെട്ടേക്കും. നിലവിൽ പാലക്കാട് എംപി കൂടിയായ വികെ ശ്രീകണ്ഠൻ കഴിഞ്ഞ ദിവസം അധ്യക്ഷസ്ഥാനം ഒഴിഞ്ഞിരുന്നു. ഇരട്ടപദവവി ഒഴിവാക്കാനാണ് പദവി ഒഴിയുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ഇരട്ടിപദവിയിൽ തുടരുന്നതിനാൽ പ്രവർത്തനങ്ങളിൽ വീഴ്ച വരുന്നതായി തിരഞ്ഞെടുപ്പ് സമയത്ത് തന്നെ വിമർശനം ഉയർന്നിരുന്നു.

ചാമക്കാല എത്തുമോ?

ചാമക്കാല എത്തുമോ?

അതേസമയം എംഎൽഎമാരായ ഐസി ബാലകൃഷ്ണൻ വയനാട്ടിലും ടിജെ വിനോദ് എറണാകുളത്തും ഇപ്പോഴും അധ്യക്ഷ സ്ഥാനം വഹിക്കുന്നുണ്ടെന്നതും യുവനേതാക്കളെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നുണ്ട്. അതിനിടെ മഹേഷും വിഷ്ണുനാഥും ഒഴിവാക്കപ്പെട്ടാൽ പുതുതലമുറ നേതാക്കളിൽ പ്രമുഖരായ ജ്യോതികുമാർ ചാമക്കാല, എംഎം നസീർ എന്നിവരുടെ പേരുകൾ പരിഗണിച്ചേക്കും. ഇരുവരും ഐ ഗ്രൂപ്പ് നേതാക്കളാണ്. അതേസമയം ഈഴവ വിഭാഗത്തിൽ നിന്നുള്ള നേതാക്കളെ പരിഗണിച്ചാൽ കെപിസിസി സെക്രട്ടറി സൂരജ് രവിയെ പരിഗണിച്ചേക്കും.

കെ സുധാകരന് തടയിടാൻ കളി തുടങ്ങി എ,ഐ ഗ്രൂപ്പുകൾ.. തമിഴ്നാടൻ മോഡൽ കേരളത്തിൽ നടപ്പാക്കാൻ ഹൈക്കമാന്റ്?കെ സുധാകരന് തടയിടാൻ കളി തുടങ്ങി എ,ഐ ഗ്രൂപ്പുകൾ.. തമിഴ്നാടൻ മോഡൽ കേരളത്തിൽ നടപ്പാക്കാൻ ഹൈക്കമാന്റ്?

കേന്ദ്ര നീക്കം; ജീവനക്കാരുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ട്വിറ്റർ.. സ്വകാര്യത സംരക്ഷിക്കുംകേന്ദ്ര നീക്കം; ജീവനക്കാരുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ട്വിറ്റർ.. സ്വകാര്യത സംരക്ഷിക്കും

ശരിക്കും ക്യൂട്ട്.. നടി ആൻഡ്രിയയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ

Recommended Video

cmsvideo
Ramesh Chennithala's statement before Ashok chavan committee | Onindia Malayalam

English summary
PC vishnunath or Jyotikumar chamakkala may be appointed as kollam dcc president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X