കൊല്ലത്തെ സദാചാര ഗുണ്ടാ ആക്രമണം; പ്രതിയെ തന്ത്രപൂർവം കുടുക്കി പൊലീസ്, കേരളം വിടാൻ ശ്രമിച്ചു
കൊല്ലം: പരവൂരില്‍ അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം ബീച്ചില്‍ കഴിഞ്ഞ ദിവസമാണ് അമ്മയും മകനും സദാചാര ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് ഒളിവില്‍ പോയ തെക്കുംഭാഗം ആശിഷ് മന്‍സില്‍ ആശിഷ് ഷംസുദ്ദീനാണ് (50) അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ആശിഷിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കളുടെ വീട്ടില്‍ തിരച്ചില്‍ നടത്താനിരിക്കെയാണ് തെന്മലയില്‍ നിന്ന് പൊലീസ് പിടികൂടിയത്.

പ്രതി പരവൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ തിരിച്ചറിഞ്ഞ ചിലര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഏഴുകോണ്‍ ചീരങ്കാവ് സ്വദേശി ഷംലയ്ക്കും മകന്‍ സാലുവിനുമാണ് പരസ്യമായി അപമാനം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച വൈകീട്ട് തെക്കുംഭാഗം ബീച്ചിലാണ് സംഭവം നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സ കഴിഞ്ഞ മടങ്ങുന്നന വഴിയാണ് സംഭവങ്ങള്‍ നടക്കുന്നത്.

ഭക്ഷണം കഴിക്കാന്‍ തെക്കുഭാഗം ബീച്ചില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. കടയില്‍ നിന്ന് ഭക്ഷണം വാങ്ങി കാറില്‍ തന്നെ ഇരുന്ന് കഴിക്കുകയായിരുന്നു ഷംലയും മകനും. ഈ സമയത്ത് ഒരാള്‍ വന്ന് സംശയകരമായി നോക്കുകയും അസഭ്യം പറയാന്‍ തുടങ്ങുകയും ചെയ്തു. നിന്റെ അമ്മ തന്നെയാണോ, കണ്ടാല്‍ പറയില്ലല്ലോ എന്ന് പറഞ്ഞായിരുന്നു അസഭ്യം തുടങ്ങിയത്. കാറെടുത്ത് പോകാന്‍ തുനിഞ്ഞപ്പോള്‍ അയാള്‍ കാറില്‍ അടിക്കുകയും ചെയ്തു.

തുടര്‍ന്ന് കാര്‍ നിര്‍ത്തിയപ്പോള്‍, മുന്നില്‍ വന്ന് കമ്പി കൊണ്ട് ഗ്ലാസ് അടിച്ചുതകര്‍ത്തു. കാറില്‍ നിന്ന് ഇറങ്ങിയ സാലുവിനെ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. ഈ സമയത്ത് പുറത്തിറങ്ങിയ അമ്മയെ തടയാനും ശ്രമിച്ചു. അമ്മ ഷംലയെയും പ്രതി മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനിടെ, ആടിനെ വാഹനം ഇടിച്ചത് ചോദ്യം ചെയ്തപ്പോഴാണ്, തന്റെ സഹോദരനെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ആശിഷിന്റെ അഭിഭാഷകയായ സഹോദരി സംഭവ ദിവസം രാത്രി വൈകി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ഷംലയുടെ ബന്ധുക്കള്‍ ആരോപിച്ചു.
കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

അതേസമയം, പ്രതിയെ പൊലീസ് ആസൂത്രിതമായാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലേക്ക് പ്രതി കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പിടികൂടാനുള്ള നീക്കം പൊലീസ് ആരംഭിച്ചത്. ഇയാള്‍ സഞ്ചരിച്ച ട്രെക്ക് മുരുകന്‍ പഞ്ചയില്‍ എത്തിയപ്പോള്‍ വെള്ളം എടുക്കാനായി നിര്‍ത്തിയിരുന്നു.

ഈ സമയം പൊലീസ് സംഘം മാസ്‌ക് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് തന്ത്രപൂര്‍വം ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച് ഇയാള്‍ തന്നെ പ്രതി എന്ന് ഉറപ്പിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. കൊല്ലത്ത് നിന്നാണ് ഇയാള്‍ വാഹനത്തില്‍ കയറിയതെന്ന് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. ഡ്രൈവറെ ഏറെ നേരം ചോദ്യം ചെയ്‌തെങ്കിലും ആശിഷുമായി ബന്ധമില്ലെന്ന് തെളിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു.

ഷംലയുടെ ഭര്‍ത്താവ് ജോലി ആവശ്യാര്‍ഥം പോയതിനാല്‍ നാട്ടിലില്ല. മകനൊപ്പമാണ് അവര്‍ ആശുപത്രിയില്‍ പോകാറ്. വര്‍ഷങ്ങളായി ചികില്‍സാവശ്യാര്‍ഥം യാത്ര ചെയ്യുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവമെന്ന് കുടുംബം പറയുന്നു. മകന്റെ മുന്നില്‍ വച്ച് പറയാന്‍ ഒരിക്കലും പാടില്ലാത്ത രീതിയിലാണ് തന്നെ അസഭ്യം പറഞ്ഞതെന്നും ഷംല പറയുന്നു. വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചിരുന്നു.












Click it and Unblock the Notifications