• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിയമസഭാ തിരഞ്ഞെടുപ്പ്: ചട്ട ലംഘനം തടയുന്നതിനുള്ള വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവമായി തുടരുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ്-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് കോൺഗ്രസ് വിയർക്കും, ശിവകുമാറിനെ വീഴ്ത്താൻ ആന്റണി രാജു, ബിജെപിയിൽ നിന്ന് ഇ ശ്രീധരൻ?

ആന്റി ഡിഫെയ്‌സ്‌മെന്റ് ഉള്‍പ്പടെയുള്ള സ്‌ക്വാഡുകളാണ് പ്രവര്‍ത്തനം ശക്തമാക്കിയത്. ഇതോടൊപ്പം കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്താനായി സ്‌ക്വാഡ് പ്രവര്‍ത്തEനം നടത്തുന്നു. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്തു വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌ക്വാഡുകള്‍ രംഗത്തുണ്ടാകും. സ്‌പെഷ്യല്‍ ബാലറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനയും സുശക്തമാക്കണം. രജിസ്‌ട്രേഷന്‍ നടത്തി വാക്‌സിനേഷന്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമമാക്കണം - കലക്ടര്‍ നിര്‍ദ്ദേശിച്ചു.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

കോവിഡ് രോഗവ്യാപനം സംബന്ധിച്ച് തദ്ദേശസ്ഥാപന തലത്തില്‍ ലഭ്യമാക്കിയ കണക്കുകള്‍ പുനലൂര്‍ ആര്‍. ഡി. ഒ ബി ശശികുമാര്‍ ഗൂഗിള്‍ യോഗത്തില്‍ അവതരിപ്പിച്ചു. എ ഡി എം അലക്‌സ് പി തോമസ്, ഡി എം ഒ ഡോ. ആര്‍ ശ്രീലത, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോട്ടയം കളികളില്‍ കണ്ണുനട്ട് കേരളം... ഇഞ്ചോടിഞ്ചെന്ന് യുഡിഎഫ് വിലയിരുത്തല്‍, ഷുവര്‍ ബെറ്റെന്ന് സിപിഎം

തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതലയുള്ള വിവിധ നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ പ്രവര്‍ത്തന പുരോഗതി കളക്ടർ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടരുകയാണ്. ഒപ്പം കോവിഡ് പ്രതിരോധ വാക്‌സിനേഷനും. മഹാമാരിയുടെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ട്. കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചാകും അതു സാധ്യമാക്കുക. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വോട്ടിംഗ് മെഷീനുകളുടെ ക്രമീകരണം തുടരുകയാണ്. പെരുമാറ്റച്ചട്ടം പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനുള്ള സ്‌ക്വാഡുകളും സജീവമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളും പരമാവധി പേരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനവും കാര്യക്ഷമമായി നടപ്പിലാക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പിവി അന്‍വര്‍ തിരിച്ചുവരുന്ന ദിവസം ഏത്... മാര്‍ച്ച് അഞ്ചിനോ ആറിനോ? ആ ദിവസം വിമാനം കയറിയില്ലെങ്കില്‍ കുടുങ്ങും

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

  English summary
  Squad work for assembly election 2021 is active says Kollam District Collector
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X