കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവർഷ കെടുതി: കൊല്ലത്ത് തകർന്ന 42 വീടുകളുടെ നിർമ്മാണം സഹകരണ വകുപ്പ് ഏറ്റെടുക്കും, സമ്മതപത്രം നൽകേണ്ട അവസാന തീയ്യതി നവംബർ 24

  • By Desk
Google Oneindia Malayalam News

കൊല്ലം: ഇക്കഴിഞ്ഞ കാലവര്‍ഷക്കെടുതികളില്‍ ജില്ലയില്‍ പൂര്‍ണമായും തകര്‍ന്നതായി കണ്ടെത്തിയ 187 വീടുകളില്‍ 42 വീടുകളുടെ നിര്‍മാണ ചുമതല സഹകരണ വകുപ്പ് ഏറ്റെടുക്കും. വീടൊന്നിന് അഞ്ച് ലക്ഷം രൂപ ചെലവിലാണ് പൂര്‍ത്തിയാക്കുക. പൂര്‍ണമായും തകര്‍ന്ന വീടുകളുടെ ഉടമസ്ഥര്‍ക്ക് അതത് തഹസീല്‍ദാര്‍മാര്‍ക്ക് നവംബര്‍ 24 നകം സമ്മതപത്രം സമര്‍പ്പിക്കണം.

<strong>ദില്ലി ജുമാ മസ്ജിദ് തകർക്കണം; മസ്ജിദിനുള്ളിൽ വിഗ്രഹം... വീണ്ടും കലാപാഹ്വാനവുമായി ബിജെപി എംപി</strong>ദില്ലി ജുമാ മസ്ജിദ് തകർക്കണം; മസ്ജിദിനുള്ളിൽ വിഗ്രഹം... വീണ്ടും കലാപാഹ്വാനവുമായി ബിജെപി എംപി

വീടുകള്‍ സ്വയം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച നാല് ലക്ഷം രൂപയുടെ ആദ്യ ഗഡു കൈപ്പറ്റിയവര്‍ക്കും ലഭിച്ച തുക തിരികെ അടച്ച് അഞ്ച് ലക്ഷം രൂപ ചെലവില്‍ വീടുകള്‍ നിര്‍മിച്ച് കിട്ടുന്നതിനായി സമ്മതപത്രം നല്‍കാം. സമ്മതപത്രം സമര്‍പ്പിക്കുന്നവരില്‍ പട്ടികജാതി/പട്ടികവര്‍ഗം, വിധവ/സ്ത്രീ കേന്ദ്രീകൃത കുടുംബം, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ എന്നിങ്ങനെ മുന്‍ഗണന ലഭിക്കും.

Flood

അതേസമയം ജില്ലയിൽ അമൃത് നഗരം പദ്ധതിയുടെ ഭാഗമായി കൊല്ലം കോര്‍പ്പറേഷനില്‍ ദുരന്ത നിവാരണത്തിന് വിദ്യാര്‍ഥികളുടെ സേന തയ്യാറാകുന്നു. ഓരോ സ്‌കൂളിലും 100 കുട്ടികള്‍ക്കുവരെയാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ നഗരത്തിലെ അഞ്ച് സ്‌കൂളുകള്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമാകുക. ദുരന്ത അപകടഘട്ടങ്ങളിലെ പ്രവര്‍ത്തനം, പ്രഥമ ശുശ്രൂഷ നല്‍കല്‍ തുടങ്ങിയവയിലാണ് പരിശീലനം. മോക് ഡ്രില്ലിലൂടെ പ്രായോഗിക പരിചയം നേടാനും അവസരമുണ്ടാകും.

കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളില്‍ നടന്ന പരിശീലന പരിപാടി മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. നഗരപരിധിയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ദുരന്തനിവാരണത്തില്‍ ഘട്ടം ഘട്ടമായി പരിശീലനം നല്‍കുമെന്ന് മേയര്‍ പറഞ്ഞു.

English summary
The cooperative department will take up the construction of 42 houses damaged in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X