Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നര വയസ്സുകാരിയെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു, സംഭവം കൊല്ലം കുണ്ടറയിൽ

കൊല്ലം: കൊല്ലം കുണ്ടറയില്‍ പിഞ്ചുകുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കുണ്ടറ പോലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണുളളത്. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. മൂന്നര മാസം പ്രായമുളള അനൂപയാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മയും കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞിന്റെ മുത്തച്ഛനാണ് മരണ വിവരം ആദ്യം അറിയുന്നത്. ഇദ്ദേഹം ഓട്ടോറിക്ഷാ ഡ്രൈവറാണ്. വൈകിട്ട് മുത്തച്ഛന്‍ വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. വാതില്‍ തുറക്കാന്‍ മകളോട് ആവശ്യപ്പെട്ടുവെങ്കിലും തുറക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സംശയം തോന്നിയത്.

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ബജറ്റ് അവതരിപ്പിക്കുന്നു; ചിത്രങ്ങള്‍ കാണാം

murder

Recommended Video

cmsvideo
    രാഷ്ട്രീയ ജീവിതവും വിശേഷങ്ങളും പങ്ക് വച്ച് എല്‍ദോസ് കുന്നപ്പിള്ളി | Oneindia Malayalam

    ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ കുഞ്ഞിന്റെ അമ്മ ഒടുവില്‍ വാതില്‍ തുറന്നു. അകത്ത് കയറിയ മുത്തച്ഛനെ കുഞ്ഞിനെ എടുത്തപ്പോഴാണ് അനക്കമില്ലെന്ന് മനസ്സിലായത്. ഉടനെ തന്നെ കുഞ്ഞിനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിനെ പ്രസവിച്ചതിന് ശേഷമാണ് അമ്മ മാനസികമായ പ്രശ്‌നങ്ങള്‍ കാണിച്ച് തുടങ്ങിയത് എന്നാണ് കുടുംബം പറയുന്നത്.

    ക്യൂട്ട് ആൻഡ് ഹോട്ട് അനന്യ പാണ്ഡെ- ചിത്രങ്ങൾ കാണാം

    കുഞ്ഞിന്റെ അമ്മ ആത്മഹത്യാ ശ്രമവും നടത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കുഞ്ഞിന്റെ നൂല് കെട്ട് ദിവസം കൈ ഞരമ്പ് മുറിച്ചാണ് അമ്മ ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. ദിവ്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ കുഞ്ഞിനെ നോക്കുന്നതിന് വീട്ടില്‍ സഹായത്തിന് ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. എന്നാല്‍ തനിക്കിപ്പോള്‍ കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞ് അമ്മ ഈ സഹായിയായ സ്ത്രീയെ ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ സംരക്ഷണത്തില്‍ തന്നെ ആയിരുന്നു കുഞ്ഞ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+