Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സ്റ്റഗ്രാം വഴി പരിചയം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്. കുണ്ടറയില്‍ നിന്നും കടത്തിക്കൊണ്ടു പോയ പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ പാലോടുള്ള വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. ജസീര്‍ നൗഫല്‍, നിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,

പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ

പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ

ഇന്‍സ്റ്റഗ്രാം വഴി ജസിറാണ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. ഇതിന് ശേഷം പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതിനാണ് രമ്ട് പേരുടെ സഹായം തേടിയത്. ജനുവരി 18നാണ് സംഭവം. അന്ന് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കുണ്ടറ സ്വദേശിനിയാണ് പെണ്‍കുട്ടി. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

ജസീറുമായുള്ള സൗഹൃദം

ജസീറുമായുള്ള സൗഹൃദം

തുടര്‍ന്ന് പൊലീസ് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു. അപ്പോഴാണ് പൊലീസിന് ജസീറുമായി ബന്ധത്തെ കുറിച്ച് മനസിലാകുന്നത്. തുടര്‍ന്ന് ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നന്നു. തുടര്‍ന്നാണ് പാലോടുള്ള വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ കണ്ടത്.

കിമിനല്‍ കേസുകളില്‍ പ്രതി

കിമിനല്‍ കേസുകളില്‍ പ്രതി

ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളില്‍ ജസീര്‍ നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു പ്രതിയായ നിയാസിനെതിരെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

മലപ്പുറത്തും പീഡനം

മലപ്പുറത്തും പീഡനം

അതേസമയം, മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും അമ്മയുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ ക്ലര്‍ക്കായ അലി അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തിന്റെ മകളെയാണ് പീഡിപ്പിച്ചത്.

അമ്മയും അറസ്റ്റില്‍

അമ്മയും അറസ്റ്റില്‍

അമ്മയുടെ സുഹൃത്തായ അലി അക്ബര്‍ ഖാന്‍ പീഡിപ്പിച്ചെന്നായിരുന്നു 11 വയസുകാരിയുടെ വെളിപ്പെടുത്തല്‍. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയതോടെയാണ് അമ്മയെയും പ്രതി ചേര്‍ത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+