കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിസ്മയയുടെ മരണം കൊലപാതകമോ? ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്ത്

വിസ്മയയുടേത് തൂങ്ങി മരണമാണ് എന്ന് പറയുന്ന പൊലീസ് പക്ഷേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ തയാറായിട്ടില്ല

Google Oneindia Malayalam News

കൊല്ലം: ശാസ്താംകോട്ടയിൽ യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മേൽ നോട്ടം വഹിക്കുന്ന ഹർഷിത അട്ടല്ലൂരി ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. ഇന്നലെയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ദക്ഷിണ മേഖല ഐജി കൂടിയായ ഹർഷിത അട്ടല്ലൂരിയെ അന്വേഷണ തലപ്പാത്തേക്ക് നിയമിച്ച് ഉത്തരവിറക്കിയത്. ഇന്ന് കൊല്ലത്തെത്തുന്ന ഐജി വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയ ശേഷം ശൂരനാട് പൊലീസിന്റെ അന്വേഷണനടപടികൾ ഐജി വിലയിരുത്തും. വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ ഭർതൃഗൃഹത്തിലും ഐജി പരിശോധന നടത്തും.

Vismaya

വിസ്മയയുടേത് തൂങ്ങി മരണമാണ് എന്ന് പറയുന്ന പൊലീസ് പക്ഷേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ തയാറായിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്തൂ എന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനു പുറമേ മറ്റ് ബന്ധുക്കളെ കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പൊലീസ് അന്വേഷണം. വിസ്മയയുടേതായി പുറത്തുവന്ന വാട്സാപ് സന്ദേശങ്ങളും ചിത്രങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ കിരൺ കഴിഞ്ഞ ദിവസം പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. ഇയാൾ നിലവിൽ കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിലാണ്.

Recommended Video

cmsvideo
DGP Behra about Vismaya case | Oneindia Malayalam

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം നടന്നത്. വലിയ സ്ത്രീധനം നല്‍കിയായിരുന്നു വിവാഹം നടന്നത്. സ്ത്രീധനമായി നല്‍കിയ പത്ത് ലക്ഷത്തിന്റെ കാര്‍ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ഉപദ്രവിക്കാന്‍ തുടങ്ങിയതെന്ന് വിസ്മയയുടെ കുടുംബം പറയുന്നു. പത്ത് ലക്ഷത്തിന്റെ കാര്‍ കൂടാതെ നൂറ് പവന്‍ സ്വര്‍ണം 1.25 ഏക്കര്‍ സ്ഥലം എന്നിവയും സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹത്തിന് ശേഷം കാര്‍ വേണ്ടെന്നും പകരം പണം മതിയെന്നുമായിരുന്നു കിരണിന്റെ ആവശ്യം.

ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍

English summary
Vismaya suicide case IG Harshitha Attalluri to visit kollam today as part of inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X