Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍തൃവീട്ടില്‍ ക്രൂര പീഡനം; മുഖത്ത് ചവിട്ടി... വാട്‌സ്ആപ്പ് സന്ദേശം, യുവതി തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിന് ഇരയാകുന്നു എന്ന് വാട്‌സ്ആപ്പ് വഴി ബന്ധുക്കളെ അറിയിച്ച യുവതി തൂങ്ങിമരിച്ച നിലയില്‍. നിലമേല്‍ കൈതോട് സ്വദേശി വിസ്മയ ആണ് മരിച്ചത്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ്പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഈ വേളയിലാണ് യുവതി കുടുംബാംഗങ്ങള്‍ക്ക് അയച്ചുവെന്ന് പറയുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തായിരിക്കുന്നത്. ഭര്‍ത്താവിന്റെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിസ്മയ ഇരയായിരുന്നുവെന്നാണ് സൂചന. സ്ത്രീധന പീഡനമാണ് വിസ്മയക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

s

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കിരണ്‍ ആണ് യുവതിയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു വിവാഹം. സ്ത്രീധനമായി നല്‍കിയ കാറ് മോശമാണെന്ന് പറഞ്ഞായിരുന്നുവത്രെ പീഡനങ്ങള്‍. ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മുഖത്ത് കാലുകൊണ്ട് ചവിട്ടി പിടിച്ചുവെന്നും യുവതി വാട്‌സ്ആപ്പ് വഴി ബന്ധുക്കള്‍ക്ക് അയച്ച സന്ദേശങ്ങളില്‍ പറയുന്നു. മര്‍ദ്ദനം മൂലമുണ്ടായ പരിക്കുകള്‍ ഫോട്ടോ എടുത്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ശാസ്താംകോട്ടയ്ക്കടുത്ത ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

Recommended Video

cmsvideo
    AIIMS warns of impending third wave

    മുഖത്തും കൈയ്യിലും മര്‍ദ്ദനമേറ്റ പാടുകള്‍ ഫോട്ടോയില്‍ കാണുന്നുണ്ട്. ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടെന്ന് വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നു. വീട്ടില്‍ പറയണമെന്ന് ബന്ധു വിസ്മയയെ ഉപദേശിക്കുന്നുണ്ട്. ഞാന്‍ ഒന്നും പറയില്ലെന്നാണ് വിസ്മയയുടെ പ്രതികരണം. ഭര്‍ത്താവ് കിരണിനെ വൈകാതെ പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. പരാതിയില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കും. തെളിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തും. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

    അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+