കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ണിടിഞ്ഞ് വീണു തൊഴിലാളി മണ്ണിനടിയില്‍, തീവ്രശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തല്‍; ഓക്സിജന്‍ നല്‍കി ദൗത്യസംഘം

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിലെ മറിയപ്പള്ളിയില്‍ വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി കുടുങ്ങി. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത സ്വദേശി നിശാന്ത് ആണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്. രണ്ട് മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന ശേഷമാണ് നിഷാന്തിനെ രക്ഷപ്പെടുത്തിയത്.

dfd

Image Credit: Screengrab/Youtube

വീട് നിര്‍മാണത്തിനായി എത്തിയ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് തൊഴിലാളികളായിരുന്നു വീട് നിര്‍മാണത്തിനായി എത്തിയത്. ജോലിക്കിടെ മണ്ണ് നീക്കുന്നതിനിടെ സംരക്ഷണഭിത്തി ഇടിഞ്ഞ് നിഷാന്തിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

മദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോമദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോ

അപകടത്തില്‍പ്പെട്ട രണ്ട് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ നിഷാന്തിന്റെ കഴുത്തറ്റം മണ്ണ് മൂടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്നാല്‍, മണ്ണിടഞ്ഞ് വീണതോടെ നിഷാന്തിനെ പുറത്തെടുക്കാനായില്ല.

വരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോവരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോ

ഇതിനെ തുടര്‍ന്ന് നിഷാന്തിന് ഓക്‌സിജന്‍ നല്‍കുകയായിരുന്നു. പിന്നാലെ മണ്ണ് മന്തി യന്ത്രം എത്തിച്ച് മണ്ണ് നീക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതോടൊപ്പം തന്നെ നിഷാന്തിന് വെള്ളവും ഗ്ലൂക്കോസും നല്‍കിയിരുന്നു. ആംബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ സേവനങ്ങള്‍ സ്ഥലത്തെത്തിച്ചാണ് നിഷാന്തിന്റെ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

'റിയാലിറ്റി ഷോ പ്രൊമോഷന്‍ ആയിരുന്നല്ലേ... ചീപ്പായി പോയി'; സാനിയയോടും മാലിക്കിനോടും സോഷ്യല്‍ മീഡിയ'റിയാലിറ്റി ഷോ പ്രൊമോഷന്‍ ആയിരുന്നല്ലേ... ചീപ്പായി പോയി'; സാനിയയോടും മാലിക്കിനോടും സോഷ്യല്‍ മീഡിയ

മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നതിന്റെ അവശതകള്‍ ഉണ്ടെങ്കിലും രക്ഷാപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. നിഷാന്തിനെ പുറത്തെടുത്ത ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ഒരു മണ്‍ചട്ടി കാലില്‍ ഉടക്കി നില്‍ക്കുകയായിരുന്നു എന്ന് നിഷാന്ത് പറഞ്ഞിരുന്നു എന്നും അതാണ് അവസാന ഘട്ടത്തിലെ രക്ഷാപ്രവര്‍ത്തനം അല്‍പം താമസിച്ചത് എന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൈ കൊണ്ട് മണ്ണ് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം ആ ഘട്ടത്തില്‍ നടത്തിയത്. ഒരു പരിക്ക് പോലും ഏല്‍പ്പിക്കാതെ രക്ഷപ്പെടുത്താന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് വളരെ അധികം ചാരിതാര്‍ത്ഥ്യമുണ്ട് എന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കിണര്‍ പണിക്ക് ശേഷം എടുത്തിട്ട മണ്ണ് താഴെ തൊഴിലാളികള്‍ പണിയെടുക്കുവെ ഊര്‍ന്ന് വീഴുകയായിരുന്നു എന്നാണ് മനസിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വളരെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജെ സി ബി ഉള്‍പ്പടെയുള്ള സാമഗ്രികള്‍ പെട്ടെന്ന് തന്നെ എത്തിക്കാന്‍ നാട്ടുകാര്‍ക്കായി എന്നും അദ്ദേഹം പറഞ്ഞു.

English summary
a laborer was trapped in a landslide while building a house in Kottayam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X