Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറി മോഷ്ടാവിനെ പിടികൂടിയപ്പോള്‍ ഞെട്ടി, പ്രതി ബിജെപി നേതാവ്: മാനസിക സമ്മര്‍ദ്ദമെന്ന് പൊലീസ്

കോട്ടയം: ജ്വല്ലറി മോഷണ കേസില്‍ ബി ജെ പി പ്രാദേശിക നേതാവ് അറസ്റ്റില്‍. കോട്ടയം ജില്ലയിലെ പാമ്പാടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസിലെ പ്രതി കൂട്ടിക്കല്‍ ടോപ്പ് സ്വദേശി അജീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അജീഷിനെ അറസ്റ്റ് ചെയ്യാനായി പൊലീസെത്തിയപ്പോള്‍ ബി ജെ പി പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു. ഇവരെ മറികടന്നാണ് പ്രതിയെ പിടികൂടിയത്. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാർത്ഥിയായ മത്സരിച്ച വ്യക്തി കൂടിയാണ് അജീഷ്. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് ഏഴാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം.

കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ കടബാധ്യതകൾ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാൻ പണം കണ്ടെത്താനുമായിരുന്നു മോഷണമെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്. കറുകച്ചാലിലും സമാനമായ രീതിയിൽ മോഷണം നടത്തിയതും ഇയാളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മോഷണത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു പ്രതിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

bjpleader

പാമ്പാടി ആശുപത്രി പടിക്കലിലെ കയ്യാലപ്പറമ്പില്‍ ജ്വല്ലറിയില്‍ നടന്ന മോഷണകേസിലാണ് അജീഷ് അറസ്റ്റിലായിരിക്കുന്നത്. മാല വാങ്ങുകയെന്ന ആവശ്യത്തോടെ ജ്വല്ലറിയിലെത്തിയ അജീഷ് ആഭരണങ്ങള്‍ കാണണമെന്ന് കടയുടമയോട് ആവശ്യപ്പെടുകയായിരുന്നു. അജീഷ് മാല പരിശോധിക്കുന്നതിനിടയില്‍ കടയുടമ ഉളളിലേക്ക് പോയി. ഈ സമയത്ത് നാല് പവനോളം വരുന്ന രണ്ട് മാലകളുമായി അജീഷ് പുറത്തിറങ്ങി കടന്ന് കളയുകയായിരുന്നു.

Hair care:വെളുക്കാന്‍ തേച്ചത് പാണ്ടാവരുത്: അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ ഷാംപൂ മുടിക്ക് വില്ലനാവും

പിന്നീട് ഏറെ സമയം കഴിഞ്ഞാണ് മോഷണം പോയെന്ന് കടയുടമ മനസ്സിലാക്കുന്നത്. ഇതോടെ ജയകുമാർ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+