കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എസ്എസ്എല്‍സി ബുക്കില്ലാത്തവന് പെണ്ണ്‌കെട്ടാന്‍ അവകാശമില്ലേ' തുറന്നടിച്ച് സഖറിയ ജോസഫ്, വൈറല്‍

Google Oneindia Malayalam News

കോട്ടയം: ദേശീയ സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ സ്വന്തമാക്കിയ സഖറിയാ ജോസഫിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് കോട്ടയെ ജില്ലയിലെ ചീറക്കടവ് ഗാമപഞ്ചായത്ത്. അപേരക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസംകൊണ്ട് ലഭിക്കേണ്ടുന്ന സര്‍ട്ടിഫിക്കറ്റാണ് രണ്ട് മാസവും രണ്ട് ദിവസവും കഴിഞ്ഞിട്ടും ലഭിക്കാതിരുന്നത്. നിസ്സാര കാര്യങ്ങളുടെ പേരിലാണ് സഖറിയക്ക് പഞ്ചായത്ത് അധികൃതര്‍ സര്‍ട്ടിറഫിക്കറ്റ് നിഷേിച്ചത്.

പാര്‍ലമെന്റിന് പുറത്ത് ധര്‍ണയിരിക്കുമെന്ന് എംപിമാര്‍, പ്രതിപക്ഷത്തോട് അഭ്യര്‍ഥനയുമായി സ്പീക്കര്‍പാര്‍ലമെന്റിന് പുറത്ത് ധര്‍ണയിരിക്കുമെന്ന് എംപിമാര്‍, പ്രതിപക്ഷത്തോട് അഭ്യര്‍ഥനയുമായി സ്പീക്കര്‍

ഇതിനെതിരെ അദ്ദേഹം മുഖ്യമന്ത്രിയെ ഉദ്ധരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റു ഇട്ടിരുന്നു ഈ പോസ്റ്റ് നിലവില്‍ വൈറലായിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നെന്ന പരാതികള്‍ നിരന്തരം ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഒരു ഫോണ്‍ വിളിയില്‍ തീര്‍ക്കാവുന്ന കാര്യങ്ങള്‍ നോട്ട് ഫയലും, കറന്റ് ഫയലും എഴുതി കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന മനോഭാവമുള്ള അപൂര്‍വ്വം സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ ഇന്നുമുണ്ടെന്നും ഇത് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

1

എന്നാല്‍ ഇന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരുമാറ്റവും ഉണ്ടായിട്ടില്ലെന്നാണ് സഖറിയ ജോസഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സഖറിയയുടെ മകള്‍. കഴിഞ്ഞ 23 നായിരുന്നു മകളുടെ ബിരുദദാന ചടങ്ങ്. ആ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഫാമിലി വിസക്ക് അപേക്ഷ നല്‍കുന്നതിന് വേണ്ടിയായിരുന്നു സഖറിയാ ജോസഫ്, ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കഴിഞ്ഞ സെപ്തംബര്‍ 29-ന് നല്‍കിയത്. ഇതിനായി തന്റെ വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയും നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ അപേക്ഷയില്‍ എസ്എസ്എല്‍സി ബുക്ക് ഉള്‍പ്പെടുത്തിയിരുന്നില്ല. അതുണ്ടെങ്കില്‍ മാത്രമേ ജനന തിയതി തെളിയിക്കാന്‍ പറ്റൂവെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതെന്നും സഖരിയ പറയുന്നു. അത് സംഘടിപ്പിച്ച് എത്തിയപ്പോള്‍ എസ്എസ്എല്‍സി ബുക്കിലെ പേര് മാറ്റം പ്രശ്‌നമാണെന്നും സര്‍ട്ടിഫിക്കറ്റ് തരാന്‍ പറ്റില്ലെന്നുമായി ഉദ്യോഗസ്ഥര്‍.

വികസനത്തിനൊരുങ്ങി കണ്ണൂര്‍ കോട്ട; ഫുഡ് കോര്‍ട്ടും, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉടന്‍വികസനത്തിനൊരുങ്ങി കണ്ണൂര്‍ കോട്ട; ഫുഡ് കോര്‍ട്ടും, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉടന്‍

2

പിന്നീട് പേര് മാറ്റിയെന്ന് തെളിയിക്കുന്ന ഗസറ്റ് വിജ്ഞാപനത്തിന്റെ കോപ്പി നല്‍കിയെങ്കിലും സഖറിയാ ജോസഫ് എന്ന പേരില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നും മറിച്ച് സ്‌കറിയാ ജോസഫ് എന്ന എസ്എസ്എല്‍സി ബുക്കിലുള്ള പേരില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയൂവെന്നുമാണ് ഉദ്യോഗസ്തര്‍ പറഞ്ഞതെന്നും സഖരിയ ജോസഫ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സെപ്റ്റംബര്‍ 29-ന് താന്‍ കൊടുത്ത അപേക്ഷ വാങ്ങി വെച്ചിട്ട് മൂന്നാഴ്ചക്ക് ശേഷം തന്നെ വിളിച്ചുവെന്നും തന്റെ അപേക്ഷയില്‍ ഭാര്യയുടെ പേരിനോട് സഖറിയ എന്നു ചേര്‍ത്തത് തെറ്റാണെന്നും പുതിയ അപേക്ഷ വെക്കണമെന്നുമാണ് പറഞ്ഞത്. പിന്നീട് ഗസറ്റഡ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും സാക്,ികളെ കൊണ്ട് ഒപ്പിടീക്കലും നടത്തി അപേക്ഷ സമര്‍പ്പിക്കുകയും നിരന്തരം ഓഫീസ് കയറി ഇറങ്ങുകും ചെയ്തുവെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പിന്നീട് എപ്പോള്‍ ചോദിച്ചാലും അത് കോട്ടം ഡിഡിപി ഓഫീസില്‍ നിന്ന് അപ്രൂവായി വന്നിട്ടില്ല എന്ന മറുപടിയാണ് തനിക്ക് ലഭിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞു.

3

പിന്നീട് ഡേറ്റ് ഓഫ് ബര്‍ത്ത് നോക്കുവാനായി എസ്എസ്എല്‍സി ബുക്ക് കൊണ്ടു വരാനും ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ടും, ആധാര്‍ കാര്‍ഡ്, എല്ലാം അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിലെല്ലാം ജനനതിയ്യതി 13/10/1958 ആണെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ 60 കാരനായ തന്റെ 45 വര്‍ഷം മുമ്പുള്ള എസ്എസ്എല്‍സി ബുക്ക് ഹാജരാക്കാതെ സമ്മതിക്കില്ലെന്നായി. തന്നെ സംബന്ധിച്ച് താന്‍ എസ്എസ്എല്‍സി ബുക്കുമായി സര്‍ക്കാരുദ്യോഗം തേടിനടന്നയാളല്ലെന്നും കഴിഞ്ഞ 45 വര്‍ഷമായി ഫോട്ടോഗ്രഫി എന്ന തൊഴിലുമായി ജീവിക്കുന്നയാളാണെന്നും അതിന് എസ്എസ്എല്‍സി ബുക്കിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. 1983 ല്‍ ഞാന്‍ ആദ്യമായി പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ മാത്രമാണ് എസ്എസ്എല്‍സി ബുക്ക് കാണിച്ചത്. പിന്നീട് അത് എവിടെ എന്നു പോലും ഞാന്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഒമൈക്രോണിൽ നിയന്ത്രണം കടുപ്പിക്കും; മരക്കാറിന് വെല്ലുവിളിയാകുമോ, തീയേറ്ററിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ലഒമൈക്രോണിൽ നിയന്ത്രണം കടുപ്പിക്കും; മരക്കാറിന് വെല്ലുവിളിയാകുമോ, തീയേറ്ററിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല

4

എസ്എസ്എല്‍സി ബുക്ക് ഇല്ലാത്തവന് പെണ്ണുകെട്ടാന്‍ അവകാശമില്ലെ? അവന് മാര്യേജ് സര്‍ട്ടിഫിക്കറ്റ് കൊടുക്കില്ലെ? ഭാരത സര്‍ക്കാര്‍ എനിക്കു തന്ന 2023 വരെ കാലാവധിയുള്ള എന്റെ പാസ്‌പോര്‍ട്ടിലെ ജനന തീയതി പഞ്ചായത്തിന്ന് സ്വീകാര്യമല്ലെ? എന്റെ സര്‍ക്കാര്‍ എനിക്കു തന്ന ആധാര്‍ കാര്‍ഡ് ഇവര്‍ക്ക് വിശ്വാസമില്ലെ? വോട്ടര്‍ ഐഡി സ്വീകാര്യമല്ലെ ? ഡ്രൈവിംഗ് ലൈസന്‍സ് വിശ്വാസമല്ലെ? ഈ രേഖകള്‍ക്ക് ഒന്നും വിശ്വാസതയില്ലെ? ഇതിലൊന്നും എന്റെ ജനനതീയതി വ്യത്യസ്തമല്ല എദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു.

5

പിന്നീട് എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയിട്ടും അതില്‍ പേര് തെറ്റാണെന്ന് കാണിക്കുകയായിരുന്നു തുടര്‍ന്ന് പേര് തിരുത്തിയ രേഖകളും ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥര്‍ക്ക് സ്വീകാര്യമായില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ എല്ലാ ഔദ്യോഗിക രേഖകളിലും സഖറിയ ജോസഫ് എന്നാണെന്നും അദ്ദേഹം പറയുന്നു. പൗരത്വ ബില്ലിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഇടതുപക്ഷത്തിന്റെ പ്രസിഡണ്ട് ഭരിക്കുന്ന ഞങ്ങളുടെ പഞ്ചായത്തില്‍ തന്നെ എന്റെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നുവെന്നും ഇപ്പോള്‍ സഖറിയ ജോസഫ് എന്ന എന്നെ കൊണ്ട് ഇവര്‍ പഴയ സ്‌കറിയ ജോസഫ് എന്ന പേരില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് അത് സമര്‍പ്പിച്ചിരിക്കയാണെന്നും അദ്ദേഹം പറയുന്നു.

ഒമിക്രോൺ ഡെൽറ്റയേക്കാൾ അപകടകാരിയോ? ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ കണ്ടെത്താംഒമിക്രോൺ ഡെൽറ്റയേക്കാൾ അപകടകാരിയോ? ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ കണ്ടെത്താം

6

താന്‍ സ്‌കറിയ ജോസഫ് അല്ല സഖറിയ ജോസഫ് ആണെന്നും സ്‌കറിയ ജോസഫ് എന്ന പേരില്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് എനിക്ക് വിലയില്ലാത്തതാണെന്നും ഒരു പൌരന് നീതി നടപ്പാക്കാനാണ് ഏറ്റം താഴെ തട്ടിലുള്ള പഞ്ചായത്ത് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ബ്‌ളോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്തിന് നിയമസഭാ തെരഞ്ഞടുപ്പിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് എല്ലാം എന്റെ വീട്ടില്‍ വന്ന് കുനിഞ്ഞു നിന്ന് വോട്ടു ചോദിച്ചവര്‍ ആരും വോട്ട് ചെയ്യാന്‍ ചെന്നപ്പോള്‍ എസ്എസ്എല്‍സി ബുക്ക് ചോദിച്ചിട്ടില്ലെന്നും അതിനെല്ലാം എന്റെ ഐഡി പ്രൂഫ് മതി . ഇതാണ് ജനാധിപത്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Recommended Video

cmsvideo
ലോകമെമ്പാടും വമ്പൻ റിലീസുമായി Marakkar: Arabikadalinte Simham
7

എന്റെ മകള്‍ ഉന്നത പഠനത്തിനായി ക്യാനഡയിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ആണെന്നും അവളുടെ ബിരുദദാന ചടങ്ങില്‍ മാതാപിതാക്കളായ ഞങ്ങള്‍ പങ്കെടുക്കേണ്ടതിന് ഫാമിലി വിസക്ക് വേണ്ടിയാണ് ഈ സര്‍ട്ടിഫിക്കറ്റിന്റെ പിറകേ നടന്നതെന്നും അദ്ദേഹം പറയുന്നു. ആ ചടങ്ങ് ഈ 23 ന് കഴിഞ്ഞുവെന്നും. ഇനി ഈ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം അതു കാണണമെന്നുമാണെന്നും അദ്ദേഹം പറയുന്നു. മക്കളുടെ ആഗ്രഹം മാതാപിതാക്കള്‍ ഉണ്ടാകണമെന്നുമാണ് അത് തല്ലിക്കൊഴിക്കാന്‍ നിയമത്തിന്റെ നൂലാമാലകള്‍ ഇഴകീറി പരിശോധിക്കുന്ന ഇത്തരം സാഡിസ്റ്റ് മനോഭാവമുള്ള ഉദ്യോഗസ്ഥ വൃന്ദത്തിന് കഴിഞ്ഞുവെന്നും എന്റെ കേരളത്തിന്ന് എന്റെ നമോവാകമെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോര് മുറുകുന്നു; കെപിസിസി സെക്രട്ടറിമാരെ നിർദ്ദേശിക്കാതെ ഉമ്മൻചാണ്ടിയും ചെന്നിത്തലയുംപോര് മുറുകുന്നു; കെപിസിസി സെക്രട്ടറിമാരെ നിർദ്ദേശിക്കാതെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും

English summary
Award Winning Photographer Zacharia Joseph's post goes viral after his marriage certificate rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X