കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചങ്ങനാശേരി ഡിവൈഎസ്പിയടക്കം 4 പോലീസുകാർക്ക് ഗുണ്ടാ ബന്ധം; നടപടിയ്ക്ക് ശുപാർശ; ഐജി റിപ്പോർട്ട് നൽകി

Google Oneindia Malayalam News

കോട്ടയം;ചങ്ങനാശേരി ഡി വൈ എസ്പി ഉൾപ്പെടെ നാല് പോലീസുകാർക്ക് ഗുണ്ടാ മാഫിയയുമായി ബന്ധമെന്ന് അന്വേഷണ റിപ്പോർട്ട്. സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണ് ഐ പി പി പ്രകാശിന്റെ രഹസ്യാന്വേഷണത്തിൽ വ്യക്തമായത്.നാല് പേർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ദക്ഷിണമേഖല ഐജി പ്രകാശ് നിർദേശിച്ചു.

police

ചങ്ങനാശേരി ഡിവൈഎസ്പിക്കു പുറമെ ഒരു സൈബർ സെൽ സിഐ, രണ്ട് സിവിൽ പൊലീസുകാർ എന്നിവർക്കെതിരെയാണ് നടപടി. ഇവർ ഗുണ്ടകൾക്ക് വിവരങ്ങൾ ചോർത്തി നൽകി പണം വാങ്ങുന്നുണഅടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കോട്ടയത്തെ ഗുണ്ടാപട്ടികയില്‍പ്പെട്ടയാളാണ് അരുൺ ഗോപൻ.കുഴൽപ്പണക്കടത്തും വധശ്രമവും ഉൾപ്പെടെ ഒട്ടേറെ കേസിൽ ഇയാൾ പ്രതിയാണ്. അരുൺ ഗോപനെ ഹണിട്രാപ് കേസിൽ അടുത്തിടെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രി ചങ്ങനാശ്ശേരി ഡിവൈഎസ്പി തന്റെ അധികാര പരിധിയല്ലാത്ത സ്റ്റേഷനായിട്ടും അവിടെയെത്തുകയും സെല്ലിൽ കഴിഞ്ഞിരുന്ന അരുണുമായി വാക്കുതര്‌‍ക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു.

'സ്വത്തുക്കൾ താരതെ വഞ്ചിച്ചു'; ശിവാജി ഗണേശിന്റെ 270 കോടി സ്വത്തിൻമേൽ തർക്കം..പ്രഭുവിനെതിരെ കേസ്'സ്വത്തുക്കൾ താരതെ വഞ്ചിച്ചു'; ശിവാജി ഗണേശിന്റെ 270 കോടി സ്വത്തിൻമേൽ തർക്കം..പ്രഭുവിനെതിരെ കേസ്

ഇക്കാര്യം കോട്ടയം എസ് പി ഡി ശിൽപ ദക്ഷിണ മേഖല ഐജി പ്രകാശിനെ അറിയിച്ചിരുന്നു. തുടർന്നാണ് ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ അന്ന് ഡിവൈഎസ്പി സ്റ്റേഷനിൽ എത്തിയത് തന്റെ പേര് പറയരുതെന്ന് അരുണിനെ ഭീഷണിപ്പെടുത്താനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പിക്കെതിരെ നടപടിയെടുക്കാൻ ഡി ജി പിക്കും ആഭ്യന്തരസെക്രട്ടറിക്കും ഐ ജി പി പ്രകാശ് ശുപാർശയും നൽകിയിട്ടുണ്ട്. സി ഐ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ തുടർ അന്വേഷണത്തിന് പാലാ ഡിവൈ എസ് പിയെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

'കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ';എന്തൊരു അഴക്..അനുശ്രീയുടെ വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
Changanassery dysp and 4 other police's goon connection; IG asks for action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X