പാലാ നഗരസഭാ യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി; തിരഞ്ഞെടുപ്പില്‍ 'തിരിച്ചടിക്കുമോ'
കോട്ടയം: പാലാ നഗരസഭാ യോഗത്തില്‍ ഭരണകക്ഷിയായ എല്‍ഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സിപിഎമ്മിന്റെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും അംഗങ്ങള്‍ തമ്മിലായിരുന്നു കൈയ്യാങ്കളി. സ്റ്റാന്റിങ് കമ്മിറ്റി ചേരുന്നതിലെ തര്‍ക്കം നിലനില്‍ക്കവെയായിരുന്നു സംഘര്‍ഷം. പാലാ ടൗണില്‍ ഓട്ടോ സ്റ്റാന്റ് സ്ഥാപിച്ച വിഷയത്തില്‍ തര്‍ക്കം നിലവിലുണ്ട്. ഇക്കാര്യം സിപിഎം കൗണ്‍സിലര്‍ ബിജു പുളിക്കകണ്ടം സഭാ യോഗത്തില്‍ ഉന്നയിച്ചു. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലംപറമ്പില്‍ രംഗത്തുവന്നു. ഇരുവരും തമ്മില്‍ ശക്തമായ വാക്ക് തര്‍ക്കമായി. പിന്നീട് കൈയ്യാങ്കളിയും.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

മറ്റു അംഗങ്ങള്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു. രണ്ടു പേര്‍ക്കും പരിക്കുണ്ട്. ദിവസങ്ങളായി എല്‍ഡിഎഫ് അംഗങ്ങള്‍ക്കിടയില്‍ ഈ വിഷയം പുകഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ തര്‍ക്കം തുടരുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമോ എന്ന ആശങ്ക കേരള കോണ്‍ഗ്രസിനുണ്ട്. കാരണം പാലായില്‍ മല്‍സരിക്കുന്നത് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയാണ്. യുഡിഎഫിന് വേണ്ടി എന്‍സികെയുടെ മാണി സി കാപ്പനും ജനവിധി തേടുന്നു. തര്‍ക്കം മുതലാക്കാന്‍ യുഡിഎഫ് നീക്കം നടത്തുന്നു എന്നാണ് സൂചനകള്‍. സമവായ നീക്കവുമായി സിപിഎം നേതൃത്വം രംഗത്തുവന്നിട്ടുണ്ട്.
Recommended Video
ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്












Click it and Unblock the Notifications