നഗ്നചിത്രമെടുത്ത കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം; പാലാ ഡിവൈഎസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
കോട്ടയം: പാലാ ഡിവൈഎസ്പി ഷാജു ജോസിനെതിരെ വകുപ്പുതല അന്വേഷണത്തിന് കോടതിയുടെ ഉത്തരവ്. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.പെൺകുട്ടികളുടെ നഗ്ന ചിത്രമെടുത്ത കേസിൽ തെളിവു നശിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് കുറ്റം. 2019 ൽ ഷാജു മണിമല സി.ഐയായിരിക്കവേയാണ് നടന്ന സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദ്ദേശം.
പെൺകുട്ടികളുടെ നഗ്ന ചിത്രമെടുത്ത കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് ഷാജു ജോസിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടാൻ കാരണം. പാലായിലെ ഒരു സ്കൂളിൽ അതിക്രമിച്ചു കയറി കേസിലെ പ്രതി പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങളെടുക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതി ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച സ്മാർട്ട് ഫോൺ ഫോറൻസിക് പരിശോധന പോലും നടത്താതെ അന്ന് മണിമല സി.ഐ ആയിരുന്ന ഷാജു ജോസ് വിട്ടുകൊടുക്കുകയായിരുന്നു.
പരാതിക്കാരെ പോലും അവഗണിച്ചായിരുന്നു ഇദ്ദേഹത്തിൻ്റെ നടപടി. ഷാജു ജോസിൻ്റെ നടപടിയെ തുടർന്ന് പ്രതിക്കെതിരെ പോക്സോ കേസ് പോലും ചുമത്താൻ കഴിയാതിരുന്നതും തുടരന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചങ്ങനാശ്ശേരി ഫാസ്ട്രാക്ക് കോടതി നിർദേശം പുറപ്പെടുവിച്ചത്. കോടതിയുടെ നിർദേശത്തെതുടർന്നാണ് ഷാജുവിനെതിരെ സർക്കാർ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
2019 നവംബർ അഞ്ചിന് മണിമല സി.ഐ.ആയിരിക്കവേയായിരുന്നു സംഭവങ്ങളുടെ തുടക്കം.നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജുവിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും സർക്കാർ പുറത്തിറക്കിയ വകുപ്പുതല അന്വേഷണ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആയിരുന്ന ഷാജുവിന് കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് പാലാ ഡിവൈഎസ്പിയായി സ്ഥലം മാറ്റം ലഭിക്കുന്നത്. നിലവിൽ പാലാ ഡിവിഷനിൽ തന്നെ ഡിവൈഎസ്പിയായി തുടരുകയാണ് ആരോപണവിധേയനായ ഷാജു ജോസ്.