• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലായില്‍ വീണ്ടും പോര്; ജോസിനും കൂട്ടര്‍ക്കും വഴങ്ങാതെ മാണി സി കാപ്പന്‍, പേരില്‍ പിന്നോട്ടില്ല

Google Oneindia Malayalam News

കോട്ടയം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പാലാ. സിറ്റിങ് സീറ്റായ മണ്ഡലം മുന്നണി മാറിയെത്തിയ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതോടെയായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമായി. സീറ്റ് പോയതോടെ മാണി സി കാപ്പന്‍ പാര്‍ട്ടിയും മുന്നണിയും വിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയി മത്സരിക്കുകയും ചെയ്തു.

വാശിയേറിയ മത്സരത്തിനൊടുവില്‍ ജോസ് കെ മാണിയെ മലര്‍ത്തിയടിച്ച് പാലായില്‍ നിന്നും മാണി സി കാപ്പന്‍ വീണ്ടും വിജയിച്ചു. സംസ്ഥാനത്ത് ആകെ ഇടത് തരംഗം ഉണ്ടായപ്പോഴും പാലായില്‍ സംഭവിച്ച തോല്‍വി കേരള കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. തോല്‍വിക്ക് ശേഷവും പാലായില്‍ മാണി സി കാപ്പനും കേരള കോണ്‍ഗ്രസും തമ്മിലുള്ള പോര് തുടരുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശിരോമണി അകാലിദള്‍-ബിഎസ്പി പ്രവര്‍ത്തകരുടെ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

മാണി സി കാപ്പനും കേരള കോണ്‍ഗ്രസും

മാണി സി കാപ്പനും കേരള കോണ്‍ഗ്രസും തമ്മിലെ പാലായിലെ പോരിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. പരസ്പരം മുന്നണി മാറിയപ്പോള്‍ അത് മൂര്‍ച്ഛിക്കുകയും ചെയ്ത്. രണ്ടാം വട്ടം എംഎല്‍എയായതിന് ശേഷം മണ്ഡലത്തിലെ കുടിവെള്ള പദ്ധതിയുടേ പേരിലാണ് മാണി സി കാപ്പന്‍ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള പോരാട്ടം തുടരുന്നത്.

പേരിന്‍റെ പേരില്‍

പേരിനൊരു ശുദ്ധജല പദ്ധതിപോലും ഇല്ലാത്ത മണ്ഡലത്തില്‍ പദ്ധതിയുടെ പേരിനെ ചൊല്ലിയാണ് രാഷ്ട്രീയപ്പോര് ആരംഭിച്ചത്. മീനച്ചിൽ താലൂക്കിലെ മലയോര മേഖലകളിൽ ശുദ്ധജലം എത്തിക്കുന്ന ഒരു പദ്ധതി പാലാ മണ്ഡലത്തില്‍ പ്രഖ്യാപിച്ചിട്ട് കാലങ്ങള്‍ കഴിഞ്ഞു. പക്ഷെ ഭരണം പലതും മാറിയെങ്കിലും പദ്ധതി നടപ്പിലായില്ല.

തര്‍ക്കം

ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ആദ്യ തവണ എംഎല്‍എ ആയതിന് പിന്നാലെ തന്നെ മാണി സി കാപ്പന്‍ ഈ പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോയിരുന്നു. എന്നാല്‍ പദ്ധതിയുടെ പേരിനെ ചൊല്ലി എംഎല്‍എയും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ വലിയ തര്‍ക്കം ആരംഭിക്കുകയായിരുന്നു.

നീലൂര്‍ പദ്ധതി

പദ്ധതിയെ നീലൂര്‍ പദ്ധതിയെന്ന് കേരള കോണ്‍ഗ്രസ് എം വിളിക്കുമ്പോള്‍ രാമപുരം പദ്ധതിയെന്നാണ് എംഎല്‍എ വിളിക്കുന്നത്. നീലൂര്‍ പദ്ധതിയെന്ന പേരുമായി മുന്നോട്ട് പോവാന്‍ കേരള കോണ്‍ഗ്രസ് ശക്തമായ ഇടപെടല്‍ നടത്തുമ്പോഴും അതിന് ഒരു തരത്തിലും വഴങ്ങില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്‍.

റോഷി അഗസ്റ്റിന്‍

എന്നാല്‍ പദ്ധതിക്ക് പേരിടുന്നത് ടെന്‍ഡര്‍ വിളിക്കുമ്പോള്‍ മാത്രമായിരിക്കുമെന്നാണ് ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്‍ വ്യക്തമാക്കുന്നത്. നേരത്തെ നീലൂര്‍ പദ്ധതിയുടെ പേര് രാമപുരമെന്നാക്കി മാറ്റിയത് കഴിഞ്ഞ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ കാലത്തായിരുന്നു.

വിട്ടു നിന്നു

പദ്ധതി സംബന്ധിച്ചുള്ള ആലോചനാ യോഗം ഇന്നലെ മാണി സി കാപ്പന്‍ എംഎല്‍എ വിളിച്ച് ചേര്‍ത്തെങ്കിലും കേരള കോണ്‍ഗ്രസ് എം അടക്കമുള്ള എല്‍ഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു. 1987ൽ എൻ.എം. ജോസഫ് മന്ത്രിയായിരുന്ന കാലത്താണ് നീലൂർ പദ്ധതി ആവിഷ്കരിച്ചത്. മലങ്കര റിസർവോയറിൽ നിന്നു വെള്ളം പൈപ്പ് വഴി എത്തിക്കുന്നതായിരുന്നു പദ്ധതി.

3 കോടി രൂപക്ക്

ലോകബാങ്ക് സഹായത്തോടെ 3 കോടി രൂപക്ക് പദ്ധതി തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ചുവപ്പ് നാടയില്‍ കുടുങ്ങി പദ്ധതി നീണ്ടുപോയി. പിന്നീട് കെമാണി ധനമന്ത്രിയായിരിക്കെ 2012-13 കാലഘട്ടത്തില്‍ പദ്ധതിക്ക് ബജറ്റില്‍ തുക അനുവദിച്ചു. കടനാട്, രാമപുരം പഞ്ചായത്തുകൾ മുഴുവനായും കരൂർ, മേലുകാവ് പഞ്ചയാത്തുകളുടെ ചില ഭാഗങ്ങളിലുമാണ് പദ്ധതിയിലൂടെ ജലം എത്തിക്കാന്‍ പദ്ധതിയിടുന്നത്.

കബീര്‍ സിംഗ് നായിക കിയാര അദ്വാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

cmsvideo
  Decision about the opening of Beverages Corporation | Oneindia Malayalam

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Dispute between Mani C Kappan and Kerala Congress m MLA over water project in pala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X