മൊബൈല്‍ കാമുകനൊപ്പം മക്കളെയും കൊണ്ട് ഒളിച്ചോടി
കോട്ടയം: പതിമൂന്നും എട്ടും വയസ്സുള്ള മക്കളെയും കൊണ്ട് കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയ വീട്ടമ്മയെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി. മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനിയായ 33 കാരിയാണ് രണ്ട് മക്കളോടൊപ്പം 22 കാരനായ കാമുകന്റെ കൂടെ പോയത്. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു സംഭവം. തമിഴ്‌നാട്ടിലെ അരുള്‍പുരത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
മൊബൈല്‍ ഫോണിലേക്ക് വന്ന ഒരു മിസ്ഡ് കോള്‍ വഴിയാണത്രെ വീട്ടമ്മ അജിത്ത് എന്ന 22 കാരനെ പരിചയപ്പെട്ടത്. പരിചയം ബന്ധമായി വളര്‍ന്നു. ഡിസംബര്‍ 30 ന് വീട്ടമ്മ രണ്ട് മക്കളെയും കൂട്ടി അജിത്തിനൊപ്പം ഒളിച്ചോടുകയായിരുന്നു. ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് പോയ ഭാര്യയും മക്കളും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇവരെ കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഷാഡോ പോലീസ് കമിതാക്കളെ തിരുപ്പൂരിനടുത്ത് അരുള്‍പുരത്ത് നിന്നും പിടികൂടിയത്. അജിത്ത് മൊബൈല്‍ ഫോണ്‍ ഓണാക്കിയപ്പോള്‍ സൈബര്‍ പോലീസ് സ്ഥലം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ഇവരുടെ താമസസ്ഥലം കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തു. വീട്ടമ്മയെയും മക്കളെയും ഭര്‍ത്താവിന്റെ കൂടെ അയച്ചു. അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.












Click it and Unblock the Notifications