കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ഓടിച്ച ജയദീപ് വീണ്ടും സര്‍വീസില്‍; ഇനി ഗുരുവായൂരില്‍

Google Oneindia Malayalam News

കോട്ടയം: കഴിഞ്ഞ വര്‍ഷത്തെ മഴയ്ക്കിടെ പൂഞ്ഞാറില്‍ കെ എസ് ആര്‍ ടി സി ബസ് വെള്ളക്കെട്ടിലേക്ക് ഇറക്കിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ സര്‍വീസില്‍ തിരിച്ചെടുത്തു. അച്ചടക്ക നടപടി നിലനിര്‍ത്തി കൊണ്ട് ഗുരുവായൂര്‍ ഡിപ്പൊയിലേക്ക് ജയദീപിനെ മാറ്റിയാണ് പുനര്‍നിയമനം. 2021 ഒക്ടോബറിലാണ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഇയാള്‍ ബസ് ഓടിച്ചതിന് സസ്പെന്‍ഷനിലായത്. ബസിന്റെ പകുതിയോളം വെള്ളത്തില്‍ മുങ്ങിയിട്ടും ഇയാള്‍ ബസ് മുന്നോട്് ഓടിച്ച് പോകുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ട് ജയദീപിനെതിരെ നടപടി എടുത്തത്. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസും എടുത്തിരുന്നു. കെ എസ് ആര്‍ ടി സി നല്‍കിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജയദീപിനെതിരെ എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിനായിരുന്നു കേസ്.

JAYADEEP

ജയദീപ് സെബാസ്റ്റ്യന്‍ ബസ് വെള്ളക്കെട്ടില്‍ ഇറക്കിയതിലൂടെ കെ എസ് ആര്‍ ടി സിക്ക് 533000 രൂപ നഷ്ടം വരുത്തി എന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത് കേസില്‍ പറഞ്ഞിരുന്നത്. ബസിന് മനപ്പൂര്‍വ്വം കേടുപാട് വരുത്താന്‍ ജയദീപ് ഉദ്ദേശിച്ചിരുന്നുവെന്നും ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനെ വെല്ലുവിളിച്ച് ജയദീപ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.

മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍

എന്നാല്‍ തന്റെ നടപടി ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടി എന്നായിരുന്നു ജയദീപ് സെബാസ്റ്റ്യന്റെ ന്യായീകരണം. കണ്ടക്ടറും യാത്രക്കാരും പറഞ്ഞതോടെയാണ് വാഹനമോടിച്ച് മുന്നോട്ടു പോയത് എന്നാണ് ജയദീപ് പറഞ്ഞത്. കെ എസ് ആര്‍ ടി സി നശിക്കാന്‍ പോകുന്ന പ്രസ്ഥാനമാണെന്നും ഒരുകാലത്തും അത് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ജയദീപ് പറഞ്ഞിരുന്നു. താന്‍ ഡ്രൈവര്‍ ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയല്ലെന്നും ത്രില്ലിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആത്മഹത്യയെങ്കില്‍ ആരാണ് അതിന് കാരണം? റിഫയുടെ ഉമ്മ ചോദിക്കുന്നുആത്മഹത്യയെങ്കില്‍ ആരാണ് അതിന് കാരണം? റിഫയുടെ ഉമ്മ ചോദിക്കുന്നു

എന്നാല്‍ പിന്നീട് സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് എന്നും സഹായിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ ജയദീപ് സെബാസ്റ്റ്യന്‍ പ്രത്യക്ഷപ്പെട്ടത്. കെ എസ് ആര്‍ ടി സി അച്ചടക്ക നടപടി എടുത്തതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പും ജയദീപ് സെബാസ്റ്റ്യനെതിരെ നടപടി സ്വീകരിച്ചിരുന്നു. ജയദീപിന്റെ ലൈസന്‍സ് തല്‍ക്കാലത്തേക്ക് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. സസ്‌പെന്‍ഡ് ചെയ്ത് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് ജയദീപിനെ ജോലിയില്‍ തിരിച്ചെടുത്തിരിക്കുന്നത്.

English summary
Jayadeep Sebastian, driver of a KSRTC bus that plunged into a flood has been recalled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X