Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റുമാനൂർ ബിജെപിക്ക് തന്നെ: പ്രചാരണം തുടങ്ങി സ്ഥാനാർത്ഥി, ബിഡിജെഎസ് സ്ഥാനാർത്ഥി പിന്മാറും?

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുമ്പോഴും ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയെ ചൊല്ലി എൻഡിഎയിൽ തർക്കം നിലനിന്നിരുന്നു. ഒരേ സീറ്റിലേക്ക് ബിജെപിയും ബിഡിജെഎസും പത്രിക സമര്‍പ്പിച്ചതാണ് ആശങ്കയ്ക്കിടയാക്കിയത്. സീറ്റ് വിഭജനത്തിലെ ധാരണ പ്രകാരം ഏറ്റുമാനൂരും പൂഞ്ഞാറും ബിഡിജെഎസിനാണ് നൽകിയിരുന്നത്. എന്നാൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ഈ മണ്ഡലത്തിൽ ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാച്ചിരുന്നു. ഇതോടെയാണ് തർക്കം ആരംഭിക്കുന്നത്. ഉടുമ്പന്‍ചോലയിലും കൊടുങ്ങല്ലൂരിലും ഇതേ രീതിയിൽ എൻഡിഎയ്ക്ക് രണ്ട് സ്ഥാനാർത്ഥികളുണ്ടായിരുന്നു.

രണ്ട് സ്ഥാനാർത്ഥികൾ

രണ്ട് സ്ഥാനാർത്ഥികൾ

ഏറ്റുമാനൂരിൽ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി എന്‍ ശ്രീനിവാസന്‍ നായരും ബിജെപിയുടെ ടിന്‍ എന്‍ ഗോപകുമാറുമാണ് പത്രിക സമർപ്പിച്ചത്. ഏറ്റുമാനൂരില്‍ ബിജെപി തന്നെ മത്സരിക്കുമെന്നാണ് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ടി എന്‍ ഹരികുമാര്‍ പ്രതികരിച്ചത്. ഇവിടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറിലും ആശയക്കുഴപ്പം

പൂഞ്ഞാറിലും ആശയക്കുഴപ്പം

ഏറ്റുമാനൂരിന് പുറമേ ബിഡിജെഎസിന് നൽകിയിരുന്ന പൂഞ്ഞാറിലും ബിജെപി സ്ഥാനാര്‍ത്ഥി പത്രിക സമർപ്പിച്ചിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവാണ് പൂഞ്ഞാറില്‍ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമര്‍പ്പിച്ചത്.
അതേസമയം രണ്ട് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചതില്‍ ആശയക്കുഴപ്പമില്ലെന്നാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം. പൂഞ്ഞാറിലും ഏറ്റുമാനൂരിലും പത്രിക നല്‍കിയത് ബിജെപി നേതൃത്വവുമായി ആലോചിച്ചാണെന്നും തുഷാര്‍ വ്യക്തമാക്കി.

 ബിജെപി സ്ഥാനാർത്ഥിയ്ക്ക്

ബിജെപി സ്ഥാനാർത്ഥിയ്ക്ക്


നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ഏറ്റുമാനൂരിൽ എൻഡിഎയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കത്തിന് പരിഹാരമാവുന്നു. ബിഡിജെഎസ് സ്ഥാനാർത്ഥി പിന്മാറുമെന്നും ബിജെപി സ്ഥാനാർത്ഥി മത്സരിക്കുമെന്നുമാണ് പാർട്ടി നേതൃത്വം വ്യക്തമാക്കിയത്. ഇതിനിടെ നാമനിർദേശ സമർപ്പിച്ച ബിജെപി സ്ഥാനാർത്ഥി എൻ ഹരികുമാർ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചിരുന്നു. എൻഡിഎയിൽ ഏറ്റുമാനൂർ ബിഡിജെഎസിന് നൽകാനായിരുന്നു ധാരണയായത്. എന്നാൽ ബിഡിജെഎസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി ദുർബലനാണെന്ന് ആരോപണമുയർന്നതാണ് സ്ഥാനാർത്ഥിയെ മാറ്റേണ്ടിവന്നത്.

എതിർപ്പ് രൂക്ഷം

എതിർപ്പ് രൂക്ഷം


സിപിഎമ്മിന് വേണ്ടിയാണ് ബിഡിജെഎസ് ഏറ്റുമാനൂരിൽ ദുർബല സ്ഥാനാർത്ഥിയെ ഇറക്കിയതെന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് ഉന്നയിച്ച ആരോപണം. ബിജെപിയിൽ നിന്നുള്ള എതിർപ്പ് രൂക്ഷമായതോടെ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സ്ഥാനാർത്ഥിയും ദുർബലനാണെന്ന് ചൂണ്ടിക്കാണിച്ചാണ് ബിജെപി സ്വന്തം നിലയ്ക്ക് പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+