പാലായില്‍ ജയവും ഭൂരിപക്ഷവും: പ്രഖ്യാപനവുമായി മാണി സി കാപ്പന്‍; ‘എലത്തൂരിലും യുഡിഎഫിന് പ്രതീക്ഷ’
കോട്ടയം: നിയമസഭാ തിരഞ്ഞടുപ്പിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് മാണി സി കാപ്പൻ. പാലായില്‍ വിജയം ഉറപ്പാണെന്നെന്നും 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലായില്‍ താൻ വിജയിക്കുമെന്നാണ് കാപ്പന്റെ പ്രതികരണം. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോളുകളൊന്നും തങ്ങൾ കാര്യമാക്കുന്നില്ലെന്നും ജനങ്ങളുടെ സര്‍വ്വേ ഫലം നാളെയാണ് പുറത്തുവരികയെന്നും മാണി കാപ്പന്‍ വ്യക്തമാക്കി. അതേ സമയം പാലായില്‍ ഉറപ്പായും വിജയിക്കുമെന്ന് പ്രതികരിച്ച് ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാണി സി കാപ്പന്‍ രംഗത്തെത്തിയിട്ടുള്ളത്.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

പാലാ ഉറപ്പെന്ന്
കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് ഭരിക്കുമെന്നും കാപ്പന്‍ പറയുന്നു. പാലാ സീറ്റ് വിഭജനത്തിന്റെ പേരിലുള്ള തർക്കത്തോടെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻസിപി വിട്ട മാണി സി കാപ്പൻ പിന്നീട് പുതിയ പാർട്ടിയ്ക്ക് രൂപം നൽകി യുഡിഎഫിനൊപ്പം ചേരുകയായിരുന്നു. കാപ്പൻ ആഗ്രഹിച്ചതുപോലെ പാലാ സീറ്റിൽ യുഡിഎഫ് മാണി സി കാപ്പനെ തന്നെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. കോട്ടയത്ത് നിർണ്ണായക പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാല. എൽഡിഎഫിനും യുഡിഎഫിനും പാലായിലെ തിരഞ്ഞെടുപ്പ് ഫലം അത്രയേറെ നിർണ്ണായകവുമാണ്. കോട്ടയം ജില്ലയിൽ 12 സീറ്റുകളിലും എൽഡിഎഫ് തന്നെ വിജയിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് മാണിയും പ്രതികരിച്ചിരുന്നു.

എലത്തൂരിൽ യുഡിഎഫ്?
പാലായ്ക്കൊപ്പം സീറ്റ് വിഭജനത്തിൽ ഏറെ പ്രതിസന്ധികൾ നിലനിന്ന മണ്ഡലമാണ് എലത്തൂർ. മന്ത്രി എ കെ ശശീന്ദ്രന്റെ സിറ്റിംഗ് മണ്ഡലമായ എലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി തന്നെ വിജയിക്കുമെന്നും മാണി സി കാപ്പൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേ സമയം എലത്തൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടുണ്ടെന്നും അദ്ദഗേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ 15 ദിവസം മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫിന് ലഭിച്ചതെങ്കിലും എല്ലാവരും ഒറ്റകെട്ടായി പ്രവര്‍ത്തിച്ചെന്നും കാപ്പന്‍ കൂട്ടിച്ചേർത്തു.

തുടർഭരണം ആഗ്രഹിക്കുന്നു
പാലായില്‍ തനിക്ക് വിജയം ഉറപ്പാണെന്നും കേരളത്തിലെ ജനങ്ങൾ ഇടത് മുന്നണിയുടെ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ഇടത് മുന്നണിക്ക് വ്യക്തമായ സീറ്റുകളുടെ പിന്‍ബലമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി യുഡിഎഫ് വിട്ട ജോസ് കെ മാണി എൽഡിഎഫുമായി ബാന്ധവം സൃഷ്ടിക്കുന്നത്. ജോസ് മാണിയുടെ മുന്നണി പ്രവേശം തദ്ദേശ തിരെഞ്ഞടുപ്പിൽ ഇടതുമുന്നണിയ്ക്ക് ഗുണം ചെയ്തിരുന്നു.
Recommended Video

പ്രവചനങ്ങളില്ല വിജയം ഉറപ്പ്
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് 'പ്രവചനങ്ങളൊന്നും ഒന്നും നടത്തുന്നില്ലെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലും ഇപ്പോഴും ആവർത്തിച്ച് പറയുന്നത് പാലാ ഉറപ്പായും എല്‍ഡിഎഫിനൊപ്പം നിൽക്കുമെന്നാണ്. എല്‍ഡിഎഫിന്റെ തുടര്‍ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പാലാ മണ്ഡലങ്ങളില്‍ അടക്കം കെ എം മാണി തുടങ്ങിവെച്ച വികസന പദ്ധതികള്‍ ഉണ്ട്. അതിന്റെ തുടര്‍ച്ചയുണ്ടാവും. പാലായുടെ വികസന പദ്ധതി ഞാന്‍ അവതരിപ്പിച്ചിരുന്നു. അതിനെല്ലാം സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും മുന്നണിയിൽ എല്ലാവരും വളരെ പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ എൽഡിഎഫ് സ്ഥാനാർത്ഥികളും വിജയിക്കുമെന്നുറപ്പാണ്. വ്യക്തമായ സീറ്റുകളുടെ പിന്‍ബലം എല്‍ഡിഎഫിനുണ്ടാവുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
ആരാധകര്‍ കാത്തിരുന്ന ഹന്‍സിക മോട്ട്വാനിയിടെ ഫോട്ടോഷൂട്ട് എത്തി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications