കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലാ ഇപ്പോഴും തന്റെ ചങ്കാണെന്ന് കാപ്പന്‍, നാല് സീറ്റും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് എന്‍സിപി!!

Google Oneindia Malayalam News

കോട്ടയം: പാലാ ഇപ്പോഴും തന്റെ ചങ്കാണെന്ന് മാണി സി കാപ്പന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കാപ്പന്റെ പ്രതികരണം. പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്ന് കാപ്പന്‍ പറഞ്ഞു. എന്തുകൊണ്ടാണ് സമയം അനുവദിക്കാത്തത് എന്ന് അറിയില്ല. തന്നോടാരും സീറ്റ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് വന്നാലും പാലാ വിട്ടൊരു കളിയില്ല. അവിടെ തന്നെ മത്സരിക്കുമെന്ന് കാപ്പന്‍ പറഞ്ഞു. അതേസമയം ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ തന്റെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും കാപ്പന്‍ പറയുന്നു.

1

പാലാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും പറഞ്ഞു. സീറ്റ് സംബന്ധിച്ച ചര്‍ച്ച ഉടന്‍ തുടങ്ങും. പ്രഫുല്‍ പട്ടേലിനെ കാണാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. സമയം അറിയിക്കാമെന്നാണ് പറഞ്ഞത്. കാപ്പന്‍ മുന്നണി വിടുമെന്നത് തെറ്റായ കാര്യമാണെന്ന് എകെ ശശീന്ദ്രനും പറഞ്ഞു. യുഡിഎഫില്‍ നിറയെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. അതുകൊണ്ട് ഇടതുമുന്നണിയിലും പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടായി തനിക്ക് ശരത് പവാറുമായി അടുത്ത ബന്ധമുണ്ട്. കോണ്‍ഗ്രസ് എസ്സിനെ എന്‍സിപിയില്‍ ലയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത് താനാണ്. അതുകൊണ്ട് പാലാ സീറ്റ് വിട്ട് കൊടുത്ത് കൊണ്ടുള്ള ഒരു തീരുമാനം പവാര്‍ ഒരിക്കലും എടുക്കില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ഒരു തവണ ജയിച്ചാല്‍ ആ സീറ്റ് ജയിച്ച പാര്‍ട്ടിയുടേതാണെന്നും, അത് വിട്ടുകൊടുക്കുന്ന കീഴ്‌വഴക്കം ഇടതുമുന്നണിയില്‍ ഇല്ലെന്നും പീതാംബരന്‍ പറയുന്നു. പാലാ സീറ്റ് എന്‍സിപിക്ക് അവകാശപ്പെട്ടതാണ്. ചര്‍ച്ചകള്‍ നടക്കട്ടെ. കാര്യങ്ങള്‍ വഴിയേ തീരുമാനിക്കാമെന്നും പീതാംബരന്‍ വ്യക്തമാക്കി.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

താന്‍ താരിഖ് അന്‍വറുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. എന്‍സിപി കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റിലും ഇത്തവണ മത്സരിക്കുമെന്ന് പീതാംബരനും പറഞ്ഞു. അതേസമയം പിണറായി വിജയനുമായി രണ്ട് തവണ കൂടിക്കാഴ്ച്ചയ്ക്ക് പ്രഫുല്‍ പട്ടേല്‍ ശ്രമിച്ചിരുന്നുവെന്നാണ് സൂചന. രണ്ട് തവണയും കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നല്‍കിയില്ല. അതേസമയം എലത്തൂര്‍ സീറ്റ് മാണി സി കാപ്പന് നല്‍കുകയോ രാജ്യസഭാ എംപി സ്ഥാനം സ്വീകരിക്കുകയോ ചെയ്യുമെന്ന വാദങ്ങളെയും കാപ്പന്‍ തള്ളുന്നു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുമ്പ് തീരുമാനം വേണമെന്ന് യുഡിഎഫ് നേതൃത്വം കാപ്പനെ അറിയിച്ചിട്ടുണ്ട്.

English summary
kerala assembly election 2021: never give pala seat says mani c kaapan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X