കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിജയ യാത്ര കോട്ടയത്ത് എത്തുമ്പോള്‍ പിസി ജോര്‍ജ് എന്‍ഡിഎയില്‍? സ്വാഗതം ചെയ്ത് രാധാകൃഷ്ണ മേനോന്‍

Google Oneindia Malayalam News

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോര്‍ജ് എന്‍ഡിഎ മുന്നണിയില്‍ എത്താനുള്ള നീക്കങ്ങള്‍ സജീവമാവുന്നു. യുഡിഎഫ് പ്രവേശനത്തിനുള്ള സാധ്യതകള്‍ അടഞ്ഞതോടെയാണ് എന്‍ഡിഎയുമായുള്ള ചര്‍ച്ചകള്‍. പിസി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണ മേനോന്‍ രംഗത്ത് എത്തി. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയിലേക്ക് വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയും മുന്നണിയും പിസി ജോര്‍ജിന്‍റെയും ജനപക്ഷത്തിന്‍റെയും കാര്യം ഗൗരവപരമായി പരിഗണിക്കുമെന്നുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാധാകൃഷ്ണ മേനോന്‍ വ്യക്തമാക്കി.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

പൂഞ്ഞാറും മറ്റുള്ളവയും

പൂഞ്ഞാറും മറ്റുള്ളവയും


എന്‍ഡിഎയുടെ ഭാഗമായി പൂഞ്ഞാറും മറ്റ് ചില സീറ്റുകളുമാണ് പിസി ജോര്‍ജിന്‍റെ ആവശ്യം. കഴിഞ്ഞതവണ പൂഞ്ഞാറില്‍ സ്വതന്ത്രനായി വിജയിച്ചെങ്കിലും ഇത്തവണ അത്തരമൊരു വിജയം വലിയ പ്രയാസം ആയിരിക്കുമെന്നാണ് പിസി ജോര്‍ജിന്‍റെ തന്നെ വിലയിരുത്തല്‍. അതോണ്ട് തന്നെയാണ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാവാനുള്ള ശ്രമം പിസി ജോര്‍ജ് ശക്തമാക്കിയത്.

യുഡിഎഫ് മോഹിച്ച പിസി ജോര്‍ജ്

യുഡിഎഫ് മോഹിച്ച പിസി ജോര്‍ജ്

ഏറ്റവും ഉചിതം യുഡിഎഫ് എന്ന് തന്നെയായിരുന്നു പിസി ജോര്‍ജിന്‍റെ വിലയിരുത്തല്‍. മുന്നണി പ്രവേശനം ഉണ്ടാവണമെന്ന് അവസാന നിമിഷം വരെ പിസി ജോര്‍ജ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാം എന്ന വാഗ്ദാനം മാത്രമാണ് യുഡിഎഫ് നല്‍കിയത്. ഇത് നിരസിച്ച അദ്ദേഹം മുന്നണി പ്രവേശനത്തിന് ഇല്ലെന്നും പൂഞ്ഞാറില്‍ സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

ബിജെപി നീക്കങ്ങള്‍

ബിജെപി നീക്കങ്ങള്‍

ഇതിന് പിന്നാലെയാണ് അദ്ദേഹം എന്‍ഡിഎയുമായുള്ള നീക്കങ്ങള്‍ സജീവമാക്കിയത്. ബിജെപി സംസ്ഥാന നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ പിസി ജോര്‍ജുമായി ബന്ധപ്പെടുന്നത്. പിസി ജോര്‍ജിന്‍റെ വിഷയം ഇന്നലെ കൊടുങ്ങല്ലൂരില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ കൃത്യമായ തീരുമാനം എടുക്കാനും സാധിച്ചില്ല.

കോട്ടയത്ത് എത്തുമ്പോള്‍

കോട്ടയത്ത് എത്തുമ്പോള്‍

കെ സുരേന്ദ്രന്‍റെ വിജയ യാത്ര കോട്ടയത്ത് എത്തുന്നതിന് മുമ്പ് പിസി ജോര്‍ജിന്‍റെ വിഷയത്തില്‍ ബിജെപി നിലപാട് പ്രഖ്യാപിക്കും. തീരുമാനം ഉണ്ടായാല്‍ കോട്ടയത്തെ വിജയ യാത്ര വേദിയില്‍ പിസി ജോര്‍ജിനും സ്വീകരണം ലഭിക്കും. പിസിയെ കൂട്ടിയാല്‍ കോട്ടയത്തെ എ പ്ലസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്ക്.

ഷോണ്‍ ജോര്‍ജിനും സീറ്റ്

ഷോണ്‍ ജോര്‍ജിനും സീറ്റ്

പൂഞ്ഞാറില്‍ പിസി ജോര്‍ജിനും കാഞ്ഞിരപ്പള്ളിയില്‍ ഷോണ്‍ ജോര്‍ജിനും സീറ്റെന്ന വാഗ്ദാനം ബിജെപി മുന്നോട്ട് വെക്കുന്നുവെന്നാണ് സൂചന. പിസി ജോര്‍ജിന് മുസ്ലിം സമുദായത്തില്‍ നിന്നും ഉയര്‍ന്ന് വരുന്ന എതിര്‍പ്പും ബിജെപി പ്രതിരോധിക്കുന്നു. പിസി ജോര്‍ജ് വന്നാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് കൂടുതലായി എത്തിക്കാന്‍ കഴിയുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021; When K Surendran's vijaya yathra reaches Kottayam, PC George may join NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X