ജോസ് കെ മാണിയെ പുകഴ്ത്തുന്നു; ബഹിഷ്‌കരണവുമായി ജോസഫ് പക്ഷം, യുഡിഎഫില്‍ തമ്മിലടി...
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കാരണമായി യുഡിഎഫില്‍ ഉടലെടുത്ത തര്‍ക്കം ഇപ്പോഴും തുടരുന്നു. കോട്ടയത്ത് തിരഞ്ഞെടുപ്പ് അവലോകനത്തിനായുള്ള ഡിസിസി ഉപസമിതിയുടെ യോഗം ബഹിഷ്‌കരിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം. ജോസ് കെ മാണി മുന്നണി വിട്ടുപോയതാണ് കോട്ടയത്തെ തോല്‍വിക്ക് കാരണം എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ സമതിയെ അറിയിച്ചിരുന്നു. ജോസഫ് പക്ഷത്തിന് ജില്ലയില്‍ മൂന്ന് സീറ്റ് നല്‍കേണ്ടിയിരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജോസഫ് പക്ഷം യോഗം ബഹിഷ്‌കരിച്ചത്.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
കേരള കോണ്‍ഗ്രസിനെ ചെറുതാക്കി കാണിക്കലാണ് കുറേ കാലമായി കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് ജില്ലാ യുഡഎഫ് ചെയര്‍മാന്‍ കൂടിയായ ജോസഫ് പക്ഷം നേതാവ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ജോസഫിന്റെ അനുവാദത്തോടെയാണ് പ്രതിഷേധം രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് കെ മാണിയെ കൂടെയുണ്ടായിരുന്നെങ്കില്‍ ഇത്രയും ദയനീയമായ തോല്‍വി നേരിടേണ്ടി വരില്ലായിരുന്നു എന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം.
ജില്ലാ യുഡിഎഫിലെ തര്‍ക്കം സംബന്ധിച്ച് പിജെ ജോസഫ് പക്ഷം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജോസഫ് പക്ഷത്തിന് കോട്ടയത്ത് മൂന്ന് സീറ്റ് നല്‍കിയതും മൊത്തം 10 സീറ്റ് നല്‍കിയതും ശരിയായില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. രണ്ടു സീറ്റില്‍ മാത്രമാണ് ജോസഫ് പക്ഷം ജയിച്ചത്. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ജോസഫ് പക്ഷത്തിന് തന്നെ വിട്ടുകൊടുത്തു. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷമാകുകയാണ്.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications