കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്‍സൂണിലും ഇടിയും മിന്നലും; അസാധാരണ പ്രതിഭാസത്തിന് കാരണം ഇത്

Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്ത് മണ്‍സൂണ്‍ മഴയ്ക്കിടെ കഴിഞ്ഞ ദിവസം വൈകുന്നേരങ്ങളില്‍ അസാധാരണ പ്രതിഭാസമായി ഇടിയും മിന്നലും. മഴയുടെ സ്വഭാവം മാറിയതാണ് ഇതിന് കാരണം എന്നാണ് പറയപ്പെടുന്നത്. രാവിലെ ആകാശം തെളിയുകയും വെയില്‍ കിട്ടുകയും ചെയ്യുന്ന ദിവസങ്ങളിലാണ് വൈകുന്നേരമാകുന്നതോടെ ശക്തമായ മഴയും ഇടിയും ഉണ്ടാകുന്നത്.

തുലാവര്‍ഷ കാലത്താണ് സാധാരണ വൈകീട്ട് മഴയും ഇടിയും ഉണ്ടാകാറുള്ളത്. രാവിലത്തെ ശക്തമായ വെയിലില്‍ ഭൂമിയുടെ ഉപരിതലവും കടലും ചൂട് പിടിക്കുകയും ഈര്‍പ്പം അതിശക്തമായി നീരാവിയായി ഉയരുകയും ചെയ്യും. രാത്രി മഴയുടെ ബാക്കിയായി അന്തരീക്ഷത്തിലും ഭൂമിയിലുമുള്ള ഈര്‍പ്പത്തിന്റെ അളവ് കൂടുതലാണ് എന്നതിനാല്‍ നീരാവിയുടെ രൂപവത്കരണവും ശക്തമാകും.

dsdf

ഇത് അന്തരീക്ഷത്തില്‍ തുടര്‍ച്ചയായി ഒന്നിന് മീതെ ഒന്നായി തണുത്ത് മേഘങ്ങളായി കൂമ്പാരരൂപത്തില്‍ വരികയും വൈകുന്നേരത്തോടെ ശക്തമായ മഴ പെയ്യുകയും ചെയ്യും. ഈ മേഘങ്ങളില്‍ വൈദ്യുതി ചാര്‍ജും രൂപപ്പെടുന്നതാണ് ശക്തമായ ഇടിക്ക് കാരണമാകുന്നത് എന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.

'എന്ത് ധൈര്യത്തിലാണ് ചെക്കന് കോടിക്കണക്കിന് രൂപ നല്‍കിയത്?'; 100 കോടിയുടെ നിക്ഷേപ തട്ടിപ്പുമായി 22-കാരന്‍'എന്ത് ധൈര്യത്തിലാണ് ചെക്കന് കോടിക്കണക്കിന് രൂപ നല്‍കിയത്?'; 100 കോടിയുടെ നിക്ഷേപ തട്ടിപ്പുമായി 22-കാരന്‍

മണ്‍സൂണ്‍ അല്ലാത്ത സാഹചര്യങ്ങളിലും ന്യൂനമര്‍ദവും കടലിന്റെ അതിതാപനവും കാരണം ആകാശത്ത് കൂമ്പാര മേഘങ്ങള്‍ രൂപപ്പെടാറുണ്ട്. ഇതാണ് സമീപകാലത്ത് വെള്ളപ്പൊക്കങ്ങള്‍ക്ക് ഇടയാക്കിയ മഴയ്ക്ക് കാരണമായിരുന്നത്. എന്നാല്‍, മണ്‍സൂണ്‍ കാലത്ത് മഴയും വെയിലും ഇടവിട്ടുവരുന്ന പ്രതിഭാസമാണ് ഇപ്പോഴത്തെ കൂമ്പാരമേഘങ്ങളുടെ രൂപവത്കരണത്തിന് കാരണം എന്ന് പറയുന്നു.

'സിംപ്ലി ബ്യൂട്ടിഫുള്‍...അത്രമാത്രം...'; വിന്‍സിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍

മണ്‍സൂണ്‍ കാറ്റിന്റെ വ്യതിയാനവും ശക്തിയിലുണ്ടാകുന്ന വ്യത്യാസവും മൂലമാണ് ഇടയ്ക്ക് മഴ കുറയുന്നത്. മണ്‍സൂണില്‍ ഇടയ്ക്ക് തെളിച്ചവും വൈകീട്ട് ഇടിയും ശക്തമായ മഴയും എന്ന പ്രവണത കൂടി വരുന്നുണ്ട് എന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ഡോ എം ജി മനോജ് പറയുന്നു.

മണ്‍സൂണ്‍ കാറ്റിന്റെ ശക്തിദൗര്‍ബല്യങ്ങളെ കുറിച്ചുള്ള പഠനത്തിലൂടെ ഈ മാറ്റങ്ങള്‍ വിലയിരുത്തും എന്നും എം ജി മനോജ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം തൊട്ട് സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്.

അമിത് ഷായ്ക്ക് മുന്നില്‍ 30,000 കിലോയിലധികം ലഹരി വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ച് എന്‍സിബിഅമിത് ഷായ്ക്ക് മുന്നില്‍ 30,000 കിലോയിലധികം ലഹരി വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ച് എന്‍സിബി

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Kerala Rain: Thunder and lightning in monsoon,This is the reason for the unusual phenomenon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X