Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയം ജില്ലാ കളക്ടറുടെ തറവാടല്ല നവീകരിക്കുന്നത്; വിമര്‍ശനങ്ങളില്‍ എംബി രാജേഷ്

കോട്ടയം: സാമ്പത്തിക പ്രതിസന്ധിക്കിടെ ജില്ലാ കളക്ടറുടെ ബംഗ്ലാവ് നവീകരിക്കുന്നു എന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ജില്ലാ കലക്ടറുടെ തറവാടല്ല നവീകരിക്കുന്നതെന്ന് രാജേഷ് പറഞ്ഞു. മനോരമ ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം രൂപ അനുവദിച്ചത് സ്വാഭാവികമാണ് എന്ന് അദ്ദേഹം പറഞ്ഞു.

നവീകരിക്കുന്നത് സര്‍ക്കാര്‍ കെട്ടിടമാണ് എന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചത് വലിയ വിവാദമായിരുന്നു. കേരളത്തിലെ സ്മാര്‍ട്ട് റവന്യൂ ഓഫീസുകളുടെ നിര്‍മാണം/ നവീകരണം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ധനകാര്യ വകുപ്പ് ജില്ലാ കളക്ടറുടെ ബംഗ്ലാവ് നവീകരിക്കാന്‍ തുക അനുവദിച്ചത്.

mb rajesh

കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രമാണ് പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി. കളക്ടര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരം ഒരു മാറ്റം എന്ന് റവന്യു വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ബംഗ്ലാവ് നവീകരണത്തിന്റെ നിര്‍വ്വഹണ എജന്‍സിയായി പൊതുമരാമത്ത് വകുപ്പിനെ തിരഞ്ഞെടുത്ത് കൊണ്ട് സെപ്തംബര്‍ എട്ടിനാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ നിര്‍മിതി കേന്ദ്രത്തിന് നിര്‍മാണ ചുമതല കൊടുക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജന് കളക്ടര്‍ വി വിഘ്‌നേശ്വരി കത്തയയ്ക്കുകയായിരുന്നു.

കളക്ടറുടെ ആവശ്യം പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിനെ നിര്‍മാണ ചുമതലയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍മിതി കേന്ദ്രയെ നിര്‍മാണചുമതല ഏല്‍പിച്ച് റവന്യു വകുപ്പ് ഉത്തരവ് പുറത്തിറക്കി. അതിനിടെ 21 ലൈഫ് മിഷന്‍ വീടുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ തുകക്ക് ആനുപാതികമാണ് കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിനായി അനുവദിച്ച 85 ലക്ഷം രൂപ എന്ന വിമര്‍ശനം ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+