Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീത സംവിധായകൻ ജെയ്സൺ ജെ നായർക്ക് നേരെ ആക്രമണം: വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചെന്ന്

കടുത്തുരുത്തി: സംഗീത സംവിധായകൻ ജയ്സൺ ജെ നായകെ അപായപ്പെടുത്താൻ ശ്രമം. ചൊവ്വാഴ്ച രാത്രി 7.45ഓടെ കല്ലറ വെച്ചൂർ റോഡിൽ ഇടയാഴത്തിനും കല്ലറയ്ക്കും ഇടയിൽ വെച്ചായിരുന്നു അപകടം നടന്നത്. വാൾ കൊണ്ട് ആക്രമിക്കാനായിരുന്നു ശ്രമമെന്നാണ് ജെയ്സൻ നൽകുന്ന വിവരം. 18 വയസ്സിൽ താഴെ മാത്രം പ്രായമുള്ള മൂന്ന് പേരാണ് ആക്രമിച്ചതെന്നും അദ്ദേഹം പറയുന്നു. ഇതോടെ ജെയ്സൺ ജെ നായർക്ക് കഴുത്തിന് അടിയേൽക്കുകയായിരുന്നു. ആനച്ചന്തം, എബി, മിഷൻ 90 ഡേയ്സ്, ഇത്രമാത്രം, കഥ പറഞ്ഞ കഥ എന്നീ സിനിമകൾക്ക് വേണ്ടി സംഗീതമൊരുത്തിയ ജെയ്സൺ ജെ നായർ നിരവധി ആൽബങ്ങൾക്കും സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്.

കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ

1


50 രൂപ ആവശ്യപ്പെട്ടിട്ട് നൽകിയില്ല എന്ന കാരണം പറഞ്ഞായിരുന്നു 18 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് പേർ വടിവാടുകൾ അടക്കമുള്ള ആയുധങ്ങളുമായി ജയ്സൺ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ആക്രമണം നടത്തിയത്. വയലാർ ശരത്ചന്ദ്രവർമ്മയുടെ വീട്ടിൽ നിന്ന് ഏറ്റുമാനൂരിലേക്ക് വരുന്ന വഴി ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

2


ഇടയാളം- കല്ലറ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഫോണിൽ കോൾ വന്നതോടെ കാർ നിർത്തി പുറത്തിറങ്ങിയതോടെ ഇതിനിടെ ബൈക്കിലെത്തിയ ഒരു സംഘമാണ് ജയ്സണെ സമീപിച്ചത്. ഇവിടെ വളവാണെന്നും വാഹനം മാറ്റി പാർക്ക് ചെയ്യണമെന്നും ഇവർ നിർദേശിച്ചിരുന്നു. ഇതോടെ കാർ മാറ്റിനിർത്തി ജയ്സൺ ഫോണിൽ സംസാരം തുടരുകയായിരുന്നു. ഇതിനിടെ വീണ്ടുമെത്തിയ സംഘത്തിലെ ഒരാൾ ജയ്സണോട് 50 രൂപ ആവശ്യപ്പെടുകയായിരുന്നു. നടന്ന സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് ജയ്സൺ ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിരുന്നു.

3


എന്തിനാണ് പണമെന്ന് ചോദിച്ച ജയ്സൺ തന്റെ കയ്യിൽ 50 രൂപയില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതോടെ ഇവരിൽ ഒരാൾ ജയ്സണന്റെ കഴുത്തിന് പിടിച്ച് മർദ്ദിക്കുകയായിരുന്നു. ഇതേ സംഘത്തിലെ രണ്ടാമനാണ് വടിവാളെടുത്ത് ജയ്സണ് നേരെ വീശിയത്. ഇതേ സംഘത്തിൽപ്പെട്ട ഒരാൾ തന്നെയാണ് ഈ ശ്രമം പ്രതിരോധിച്ചത്. ഇതിനിടെ കാറെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ജെയ്സൺ പറയുന്നു.

4

തങ്ങൾ കഞ്ചാബ് മാഫിയയുടെ ഭീഷണിയിലാണ് ജീവിക്കുന്നതെന്ന് ഈ പ്രദേശത്തെ ജനങ്ങൾ പറഞ്ഞതെന്ന് വീഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ലഹരിമരുന്നുകൾക്കും കഞ്ചാവിനും അടിമകളായി അമ്പത് രൂപയ്ക്ക് വേണ്ടി ഒരാളെ വെട്ടിപ്പരിക്കേൽപ്പിക്കാൻ വരെ തുനിയുന്ന തരത്തിൽ വളർന്ന ഇത്തരം സംഘങ്ങളെ നിലയ്ക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.

5


സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചതല്ലാതെ ജെയ്സൺ ജെ നായർ ഈ സംഭവം പോലീസിൽ പരാതി നൽകാൻ തയ്യാറായില്ലെന്ന് വൈക്കം ഡിവൈഎസ്പി ജെ തോമസ് പറഞ്ഞു. വൈക്കം പോലീസ് സ്റ്റേഷൻ പരിധിയി ചൊവ്വാഴ്ചയായിരുന്നു ഈ സംഭവം. ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസുകാർ പറയുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്ന ഉടനെതന്നെ പോലീസിൽ വിവരമറിയിക്കാൻ വൈകുന്നത് പ്രതികൾ രക്ഷപ്പെടുന്നതിന് സഹായിക്കുമെന്നും പോലീസിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം സംഭവമറിഞ്ഞതോടെ ജെയ്സണെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയതായി ഡിവൈഎസ്പി വ്യക്തമാക്കി.

ഓണത്തിന് ഒരുക്കം; നാടൻകുട്ടിയായി സാധിക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+