Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധം സര്‍ക്കാരിന് അപകീര്‍ത്തിയല്ലെന്ന് മന്ത്രി; അഖിലയുടെ സ്ഥലം മാറ്റം റദ്ദാക്കി

കോട്ടയം: ശമ്പളം മുടങ്ങിയതില്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച കെ എസ് ആര്‍ ടി സി വനിത കണ്ടക്ടര്‍ അഖില നായരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. സി എം ഡിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി എന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വൈക്കം ഡിപ്പോയിലെ കെ എസ് ആര്‍ ടി സി കണ്ടക്ടറായിരുന്ന അഖില നായരെ പാലാ ഡിപ്പോയിലേക്ക സ്ഥലം മാറ്റിയത്.

ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. അഖില നായര്‍ക്കെതിരായ നടപടി സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല എന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാം എന്നും നേരത്തെ ആന്റണി രാജു പറഞ്ഞിരുന്നു. വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാം എന്നും ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

akhila s nair

അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ല എന്നും ആന്റണി രാജു പറഞ്ഞു. എന്നാല്‍ അഖില ബാഡ്ജില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണ് എന്ന് ആന്റണി രാജു വ്യക്തമാക്കി. അഖില നായരുടെ ബാഡ്ജില്‍ ശമ്പളം മുടങ്ങിയതായി പറയുന്നത് 41 ദിവസം എന്നാണ്. എന്നാല്‍ ഇത് ശരിയല്ല എന്നും ആറ് ദിവസം മാത്രമാണ് ശമ്പളം മുടങ്ങിയത് എന്നുമാണ് അഖില നായര്‍ വ്യക്തമാക്കുന്നത്. അഞ്ചാം തിയതിയാണ് ശമ്പള ദിവസം.

ജനുവരി 11 ന് ആണ് ഇവര്‍ ബാഡ്ജ് ധരിച്ചെത്തിയത് എന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഡിസംബര്‍ മാസത്തിലെ ശമ്പളം ലഭിക്കാത്തതിനാല്‍ ആണ് താന്‍ പ്രതിഷേധിച്ചത് എന്നാണ് അഖില പറഞ്ഞിരുന്നത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് കോര്‍പ്പറേഷന്‍ അഖിലയെ സ്ഥലം മാറ്റിയത്. കോര്‍പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ അഖില അച്ചടക്ക ലംഘനം നടത്തിയെന്നും സര്‍ക്കാരിനെയും കോര്‍പറേഷനെയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്നും ആണ് പറയുന്നത്.

എന്നാല്‍ ഭരണപരമായ സൗകര്യാര്‍ഥം അഖിലയെ സ്ഥലം മാറ്റി എന്നുമായിരുന്നു സ്ഥലംമാറ്റ ഉത്തരവില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ 13 വര്‍ഷമായി കെ എസ് ആര്‍ ടി സിയില്‍ ജോലി ചെയ്യുന്ന അഖില നായര്‍ക്ക് എം എസ് സി, ബി എഡ് ബിരുദങ്ങളും ഉണ്ട്. 2022 ല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നപ്പോള്‍ വിഷു ദിവസം വൈക്കം ഡിപ്പോയില്‍ അഖില നായര്‍ നിരാഹാരസമരം നടത്തിയിരുന്നു.

Vastu Tips: മണി പ്ലാന്റും തുളസിയും കൈയിലെ പണം ഇരട്ടിയാക്കുമോ..? സ്ഥാനം തെറ്റാതിരുന്നാല്‍ കൈവരും വന്‍ഭാഗ്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+