Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവത്സരാഘോഷം തകര്‍ത്തു, മാറ്റ് കൂട്ടാന്‍ കള്ള് ചെത്തും ഓലമെടയലും.. കുമരകം സ്വന്തമാക്കിയത് കോടികള്‍!!

കോട്ടയം: പുതുവത്സര ആഘോഷത്തില്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുമരകത്തിന് കോടി കിലുക്കം. 4.5 കോടി രൂപയാണ് പുതുവത്സര ആഘോഷത്തില്‍ നിന്ന് മാത്രം കുമരകം നേടിയത്. ഉത്തരേന്ത്യയില്‍ നിന്നും സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും 3600 ഓളം സഞ്ചാരികളാണ് പുതുവത്സരത്തെ വരവേല്‍ക്കാന്‍ കുമരകത്ത് എത്തിയത് എന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇത് കൂടാതെ 1258 വിദേശ സഞ്ചാരികളും പുതുവത്സരം ആഘോഷിക്കാന്‍ കുമരകത്തെ തിരഞ്ഞെടുത്തു. കുമരകത്തേയും സമീപപ്രദേശത്തേയും എല്ലാ ഹോട്ടലുകളും റിസോര്‍ട്ടുകളും സഞ്ചാരികളാല്‍ നിറഞ്ഞിരിക്കുകയായിരുന്നു. നാളെ വരെ മുറികള്‍ എല്ലാം ബുക്കിങ്ങാണ് എന്നാണ് വിവരം. 2000 രൂപ മുതല്‍ 20,000 രൂപ വരെ നിരക്ക് ഈടാക്കുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും ആണ് ഇവിടെയുള്ളത്.

Kumarakom

2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വലിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി 10 വിവാഹമാണ് നടന്നത് എന്നാണ് കണക്ക്. അതിനിടെ കെ ടി ഡി സി വാട്ടര്‍ സ്‌കേപ് റിസോര്‍ട്ട് ഡിസംബറില്‍ മാത്രം 1.5 കോടി രൂപയുടെ വരുമാനമാണ് നേടിയത്. 2022 ഡിസംബറില്‍ ഇത് 95 ലക്ഷം രൂപ ആയിരുന്നു. അതേസമയം അതേ വര്‍ഷം വര്‍ഷം നവംബറില്‍ 1.5 കോടി രൂപയ്ക്കടുത്ത് എത്തിയിരുന്നു.

ഈ ഡിസംബറില്‍ 1048 സഞ്ചാരികള്‍ ആണ് കെ ടി ഡി സി വാട്ടര്‍ സ്‌കേപ് റിസോര്‍ട്ടില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം 12 വിവാഹങ്ങളാണ് ഇവിടെ നടന്നത്. പുതുവര്‍ഷാഘോഷത്തിന് പലരുടേയും ഫസ്റ്റ് ചോയ്‌സ് ആണ് കുമരകം. ഇത്തവണയും പുതുവത്സരാഘോഷത്തിന് കുമരകത്ത് എത്തിയ സഞ്ചാരികള്‍ക്ക് സൂര്യാസ്തമയം കാണാന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

കായല്‍ യാത്രയ്ക്കായി ഹൗസ്‌ബോട്ടുകളും ശിക്കാര വള്ളങ്ങളും തയാറാക്കി നല്‍കി. മിക്ക റിസോര്‍ട്ടുപകളിലും ഹോട്ടലുകളിലും നാടന്‍ കലാപരിപാടികള്‍ ഉണ്ടായിരുന്നു. കുമരകത്തെ കള്ള് ചെത്ത്, ഓല മെടയല്‍, കയര്‍പിരി, വലവീശല്‍, ചൂണ്ടയിടല്‍ തുടങ്ങിയവക്ക് ഇത്തവണയും ആളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+