ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കടത്തിയത് നീതു; യുവതി പോലീസിനോട് പറഞ്ഞത് ഇങ്ങനെ
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ കാണാതായ സംഭവത്തില്‍ കളമശേരി സ്വദേശിനി നീതു (23) പിടിയില്‍. കുഞ്ഞിനെ തട്ടിയെടുത്തത് വില്‍ക്കാനാണ് എന്ന് യുവതി പോലീസിനോട് പറഞ്ഞുവെന്ന് വിവരം. സാമ്പത്തിക പ്രയാസത്തിലാണെന്നും അത് തീര്‍ക്കാന്‍ കണ്ടെത്തിയ വഴിയാണിതെന്നും മൊഴി നല്കി. നീതുവിനൊപ്പം ഒരു ആണ്‍കുട്ടിയും ഉണ്ടായിരുന്നു. മെഡിക്കല്‍ കോളജിന് തൊട്ടടുത്ത ബാര്‍ ഹോട്ടലില്‍ യുവതി റൂമെടുത്തത് രണ്ടു ദിവസം മുമ്പാണ്. ശേഷം ഇവര്‍ തുടര്‍ച്ചയായി മെഡിക്കല്‍ കോളജിലെത്തിയിരുന്നു. കുട്ടികളെ ലക്ഷ്യമിട്ടാണ് എത്തിയത് എന്നാണ് ഇപ്പോള്‍ പോലീസ് സംശയിക്കുന്നു.
ഇവരെ ആശുപത്രിയില്‍ പലതവണ കണ്ടതായി ആശുപത്രിയിലുണ്ടായിരുന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നഴ്സിന്റെ വേഷത്തിലാണ് നീതു എത്തിയത്. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ അമ്മയ്ക്ക് സംശയം തോന്നിയില്ല. കുഞ്ഞിന് മഞ്ഞ നിറമുണ്ടെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കടത്തിക്കൊണ്ടുപോയി എന്ന് വ്യക്തമായത്. അടുത്തിടെ ഡെന്റല്‍ കോളജിലും ഒരു യുവതി നഴ്സിന്റെ വേഷത്തില്‍ അസ്വാഭാവിക സാഹചര്യത്തില്‍ എത്തിയിരുന്നു. ആശുപത്രിയിലുള്ളവര്‍ പിടികൂടുകയും താക്കീത് നല്കി വിട്ടയക്കുകയുമാണ് അന്ന് ചെയ്തത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം.

ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് അധികൃതരുടെ വിശദീകരണം. ആദ്യമായിട്ടാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഇത്തരമൊരു സംഭവം. രണ്ട് മണി മുതല്‍ നാല് മണി വരെ ഡിസ്ചാര്‍ജ് സമയമാണ്. കുഞ്ഞുങ്ങളെ അമ്മമാര്ക്കൊപ്പമുള്ളവരാണ് ഡിസ്ചാര്‍ജ് സമയം കൈയ്യിലെടുക്കാറ്. ഇതെല്ലാമാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കാരണം. എന്നാല്‍ വീട്ടുകാര്‍ക്കും സംശയം തോന്നിയില്ല. നഴ്സിന്റെ വേഷത്തിലായതിനാലാണ് സംശയം തോന്നാതിരുന്നത്. ഈ സമയം തന്നെ യുവതി എത്താന്‍ കാരണം, കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. നഴ്സുമാരുടെ കോട്ട് യുവതി ധരിച്ചിരുന്നു. കുഞ്ഞിന്റെ നിറത്തിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കൊണ്ടുപോയത്. പിന്നീട് തിരിച്ചുവരാതിരുന്നപ്പോഴാണ് അമ്മയ്ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ബഹളം വയ്ക്കുകയും പോലീസെത്തുകയുമായിരുന്നു.
ഇടുക്കി മുണ്ടക്കയം സ്വദേശിയുടെ കുഞ്ഞിനെയാണ് യുവതി കൊണ്ടുപോയത്. പോലീസെത്തി സിസിടിവി പരിശോധിച്ചു. തിരച്ചില്‍ വ്യാപകമാക്കി. തൊട്ടടുത്ത ഹോട്ടലില്‍ നിന്ന് തന്നെ കുഞ്ഞിനെ കണ്ടെത്തി. യുവതി കുഞ്ഞിനെ വിറ്റ് പണമുണ്ടാക്കാനാണ് പദ്ധതിയിട്ടത് എന്നാണ് പോലീസ് നല്കുന്ന വിവരം. ഒരു സ്ത്രീ കുട്ടിയുമായി ഇവിടെയുണ്ട് എന്ന വിവരം ഹോട്ടലില്‍ നിന്ന് ലഭിച്ചതോടെയാണ് പോലീസ് അതിവേഗം ഹോട്ടലിലെത്തിയത്. സ്ത്രീക്ക് കുട്ടിക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്തെത്തിയ മന്ത്രി വിഎന്‍ വാസവന് ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications